പാലക്കാട് : പഠനത്തില്‍ മികവ് പുലര്‍ത്തുന്ന പട്ടികജാതി വിഭാഗക്കാരായ അഞ്ച്, എട്ട് ക്ലാസ്തല സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഈ വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പദ്ധതി പ്ര കാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2023-24 വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുക ളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍ പെട്ട മികച്ച പ്ര കടനം കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നാല്, ഏഴ് ക്ലാസുകളില്‍ ലഭിച്ച ഗ്രേഡിന്റെയും വരുമാനത്തിന്റെയും മറ്റ് പ്രവര്‍ത്തനമികവുകളുടെയും അടിസ്ഥാ നത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷകള്‍ നാല്, ഏഴ് ക്ലാസുകളിലും സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ചവരായിരിക്കണം. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാന മുള്ളവര്‍ക്കാണ് അര്‍ഹത. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിബന്ധനങ്ങള്‍ക്ക് വിധേ യമായി പത്താം ക്ലാസ് വരെ പദ്ധതിയില്‍ തുടരാം. പ്രതിപക്ഷം 4500 വീതം സ്‌കോളര്‍ ഷിപ്പ് ലഭിക്കും. പട്ടികജാതിയിലെ ദുര്‍ബല വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ശതമാ നം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്, മുന്‍ വര്‍ഷത്തെ (നാല്, ഏഴ്) ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്, പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍-പാസ്ബുക്ക് പകര്‍പ്പ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രധാനധ്യാപകര്‍ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 30നകം നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോമും മറ്റ് അനുബന്ധ വിവരങ്ങളും അടുത്തുള്ള ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://scddpkd.blogspot.com/2023/11/Ayyankali2023-23.html, 0491-2505005.