മണ്ണാര്‍ക്കാട് : ദേശീയപാതയോരത്ത് കാല്‍നടയാത്രക്ക് തടസമായി നിന്നിരുന്ന പൊന്ത ക്കാടുകള്‍ വെട്ടിനീക്കി. എം.ഇ.എസ്. കല്ലടി കോളജ് മുതല്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരം വരെയുള്ള ഭാഗത്ത് പാതയുടെ വശങ്ങളില്‍ ഉയരത്തില്‍ വളര്‍ന്ന് നി ന്നിരുന്ന പുല്ലും മുള്‍ച്ചെടികളും മറ്റുമാണ് വെട്ടിവൃത്തിയാക്കിയത്. ഇതുവഴിയുള്ള വി ദ്യാര്‍ഥികളടക്കമുള്ളവരുടെ കാല്‍നടയാത്രയിലെ പ്രയാസങ്ങളെ കുറിച്ച് അണ്‍വെയ്ല്‍ ന്യൂസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ഡ് മെമ്പറും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ പി.എം.നൗഫല്‍ തങ്ങള്‍ ഇടപെട്ടത്.
വാര്‍ഡ് തല ശുചിത്വ സമിതിയില്‍ നിന്നുള്ള ഫണ്ട് വിനിയോഗിച്ച് ആറോളം തൊഴി ലാളികളെ ഉപയോഗിച്ച് ഇന്നലെ കാട് വെട്ടിമാറ്റുകയായിരുന്നു. രാവിലെ ആറേമുക്കാ ലിന് തുടങ്ങിയ പ്രവൃത്തി എട്ടേകാലോടെ അവസാനിച്ചു. പാതയോരത്ത് കാലങ്ങളായി നിര്‍ത്തിയിട്ടിട്ടുള്ള കക്കൂസ് മാലിന്യം നീക്കം ചെയ്യുന്ന വാഹനങ്ങള്‍ മാറ്റാനും വാര്‍ഡ് മെമ്പര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ ഭാഗത്ത് പാതയോരങ്ങളില്‍ നടപ്പാതയില്ലാത്തതിനാല്‍ കാല്‍നടയാത്ര കഠിനമാണ്. റോഡിന്റെ ഓരത്ത് മഴവെള്ളം കുത്തിയൊലിച്ചെത്തി രൂപപ്പെട്ട ചാലുകളിലൂടെയും കല്ലുകള്‍ക്ക് മുകളിലൂടെയും പ്രയാസപ്പെട്ടാണ് ആളുകള്‍ നടക്കുന്നത്. മാത്രമല്ല പൊന്ത ക്കാട് വളര്‍ന്ന് നിന്നതും ഭീതിസൃഷ്ടിച്ചിരുന്നു. ചീറിപ്പായുന്ന വാഹനങ്ങള്‍ക്ക് സമീപത്ത് കൂടെ വിദ്യാര്‍ഥികള്‍ നടന്ന് പോകുന്നത് ആശങ്കയുയര്‍ത്തുന്ന കാഴ്ചയുമാണ്. ഈ ഭാഗത്ത് കൂടെയുള്ള കാല്‍നടയാത്ര സുരക്ഷിതമാക്കാന്‍ കൈവരികളോടു കൂടിയ നടപ്പാത സം വിധാനം ഒരുക്കുന്നതിന് അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് പി.എം. നൗഫല്‍ തങ്ങള്‍ ആവശ്യപ്പെട്ടു.