അലനല്ലൂര്‍ : എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് വിനി യോഗിച്ച് ‘മണ്ണാര്‍ക്കാട് നിലാവ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടി പ്രകാശിച്ച് തുടങ്ങി. പദ്ധതി യുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി അലനല്ലൂര്‍ പഞ്ചായത്ത് ജംഗ്ഷന്‍, കര്‍ക്കിടാംകുന്ന് ആലുങ്ങല്‍ സെന്റര്‍, എടത്തനാട്ടുകര യതീംഖാന സെന്റര്‍, വട്ടമണ്ണപ്പുറം സെന്റര്‍, തിരുവിഴാംകുന്ന് അമ്പലപ്പാറ എന്നീ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. സ്വിച്ച് ഓണ്‍ കര്‍മ്മം അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു.
പഞ്ചായത്ത് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, ബഷീര്‍ തെക്കന്‍, യൂസഫ് പാക്കത്ത് എന്നിവരും ആലുങ്ങലില്‍ ഗ്രാമപഞ്ചായത്തംഗം എം.മെഹര്‍ബാന്‍ ടീച്ചര്‍, പി.കെ അഷറഫ് എന്ന ഇണ്ണി, പെരുമ്പയില്‍ നാണി, സക്കീര്‍ ഹുസൈന്‍, സലാം പുളിക്കല്‍, അഡ്വ.ഷബീര്‍, പി.ഹംസ, പി.സി റഫീക്ക്, എ.അനീഫ എന്നിവരും
യതീംഖാനയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.അഫ്‌സറ, കെ.ടി നാസര്‍, സി.പി അബുട്ടി, ടി.കെ ഷംസുദ്ദീന്‍, പി.സമദ്, കുഞ്ഞ മ്മു മാസ്റ്റര്‍, ടി.പി മന്‍സൂര്‍, സി.പി ഷരീഫ് എന്നിവരും വട്ടമണ്ണപ്പുറ ത്ത് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോ ട്ടില്‍, ഗ്രാമപഞ്ചായത്തംഗം സുനിത കുന്നുമ്മല്‍, പി.അഹമദ് സുബൈര്‍, പൂതാനി നസീര്‍ ബാബു, മൂസ പുലയക്കളത്തില്‍, വി.പി റഹീസ്, റസാഖ് മംഗലത്ത്, ഷമീം കരുവള്ളി എന്നിവരും സംബന്ധിച്ചു.