മണ്ണാര്‍ക്കാട് : കോഴിവളര്‍ത്തലിന് പുതിയമാര്‍ഗം അവതരിപ്പിക്കുകയാണ് തിരുവിഴാം കുന്നിലെ കന്നുകാലി ഗവേഷണ കേന്ദ്രം. തീറ്റകുറച്ച് നല്‍കി പോളിഹൗസുകളില്‍ നിരത്തിയിട്ട ചാണകത്തിലേക്ക് കോഴികളെ അഴിച്ചുവിട്ട് വളര്‍ത്തുന്നരീതിയാണിത്. ചുറ്റും കമ്പിവലയിട്ട് സുരക്ഷിതമാക്കിയാണ് കോഴിവളര്‍ത്തല്‍ സാധ്യമാക്കുന്നത്. ചാ ണകത്തിലെ പുഴുക്കളും മറ്റുപ്രാണികളും കന്നുകാലികളിലെ ദഹിക്കാത്ത ധാന്യമണി കളെല്ലാമാണ് പോളിഹൗസില്‍ മേയുന്ന കോഴിക്ക് തീറ്റയാവുക. ഇത്തരത്തില്‍ കോഴി കളെ വളര്‍ത്തുമ്പോള്‍ ഇരുപത് ശതമാനം തീറ്റമാത്രമാണ് വേണ്ടിവരികയെന്ന് ഗവേഷ ണകേന്ദ്രം മേധാവി ഡോ.എ പ്രസാദ് പറഞ്ഞു. ചിലസമയങ്ങളില്‍ കുറച്ച് പുല്ലുംവെട്ടി യിട്ട് നല്‍കാറുണ്ട്. ചാണകത്തില്‍ കോഴികളെ വളര്‍ത്തുന്നത് ക്ഷീരമേഖലയില്‍ നേരി ടുന്ന മാലിന്യ സംസ്‌കരണമെന്ന പ്രതിസന്ധിയ്ക്കും പരിഹാരമാകുന്നതാണ്. ഫാമുകളു ടെയും തൊഴുത്തുകളുടേയുമെല്ലാം സമീപത്ത് നിര്‍മിക്കുന്ന കുഴിയിലാണ് സാധാരണ ചാണകം സംസ്‌കരിക്കാറുള്ളത്. ഇതാകട്ടെ ദുര്‍ഗന്ധത്തിനും വഴിവെക്കാറുണ്ട്. പോളി ഹൗസുകളില്‍ യഥാസമയം ചാണകം കൊണ്ടിടുമ്പോള്‍ ഈപ്രശ്നമുണ്ടാകില്ല. നിരത്തി യിട്ട ചാണകം കോഴികള്‍ ചികയുന്നതിനാല്‍ ചാണകം പെട്ടെന്ന് പൊടിയായി കിട്ടുക യും ചെയ്യുന്നു. ഉണങ്ങിയ ചാണകം ഒഴിവാക്കി വീണ്ടും പച്ചചാണകം ഇട്ടുനല്‍കണം. പോളിഹൗസിന്റെ വശങ്ങളില്‍ ചട്ടികള്‍ സ്ഥാപിച്ച് ജൈവരീതിയില്‍ പച്ചക്കറിയും കൃഷിചെയ്യാമെന്നും ഗവേഷണകേന്ദ്രം തെളിയിക്കുന്നു.