മണ്ണാര്‍ക്കാട് : ജീവിതശൈലി രോഗങ്ങളെ നേരത്തെ കണ്ടെത്തുന്നതിനും നിയന്ത്രിക്കു ന്നതിനുമായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിജി റ്റല്‍ ആപ്പിന്റെ സഹായത്തോടെ നടത്തുന്ന പ്രതിവര്‍ഷ ആരോഗ്യ സര്‍വേ ശൈലീ 2 ആരംഭിച്ചു.കൂടുതല്‍ ചോദ്യാവലികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ സര്‍വേ യാണ്. ഇതിന്റെ ഭാഗമായി ശാസ്ത്രീയമായ ചോദ്യാവലി ഉപയോഗിച്ച് ജില്ലയിലെ 30 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേരെയും സ്‌ക്രീനിങ്ങിന് വിധേയമാക്കും.
ജീവിതശൈലി രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പ് തന്നെ അപകട സാധ്യ തകള്‍ കാര്യക്ഷമമായും കൃത്യമായും കണ്ടെത്തി പരിശോധിച്ച് രോഗങ്ങള്‍ കണ്ടെ ത്തും. പ്രമേഹം, രക്തസമ്മര്‍ദ്ദം, വായിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് പ്രധാനമായും കണ്ടെത്തുന്നത്. ഇതിനുപുറമേ ക്ഷയരോഗം, കുഷ്ഠരോഗം, മാനസിക രോഗലക്ഷണങ്ങള്‍, മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയും സര്‍വേയിലൂടെ കണ്ടെത്തും.
ആശാപ്രവര്‍ത്തകരുടെ സഹായത്തോടെ ഡിസംബറിനകം 30 വയസ്സിന് മുകളിലുള്ള ജില്ലയിലെ 15 ലക്ഷത്തോളം പേരെ സ്‌ക്രീനിങ്ങിന് വിധേയമാക്കാനാണ് ലക്ഷ്യം. 2022-23 വര്‍ഷം ജില്ലയില്‍ ശൈലീ 1 സര്‍വേ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. സര്‍വേയു മായി ബന്ധപ്പെട്ട് ആശാവര്‍ക്കര്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ആവശ്യമായ വിവ രങ്ങള്‍ കൈമാറി സര്‍വേയുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.