പാലക്കാട് : പഞ്ചായത്തുകളിലെ ഡിസ്‌പെന്‍സറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിശ്ചയിച്ച ദിവസവേതനക്കാരുടെ മിനിമം വേതനം ബാധകമാക്കണ മെന്നും സംസ്ഥാനത്ത് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ വിവിധ പഞ്ചായത്തുകളിലെ ആയുഷ്,ഹോമിയോ,സിദ്ധ,യുനാനി ഡിസ്‌പെന്‍ സറികളില്‍ ജോലി ചെയ്യുന്നവരുടെ സംഘടനയായ എന്‍എച്ച്എം സ്റ്റാഫ് യൂണിയന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പാലക്കാട് സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ.അച്യുതന്‍, എം.പത്മിനി ടീച്ചര്‍, വി. സരള, എന്‍എച്ച്എം എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ഡോ.ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ജോണി ചിന്നപ്പന്‍(തിരുവനന്തപുരം) പ്രസിഡണ്ട്, ലത.പി (പാലക്കാട്) സെക്രട്ടറി, കെ.ആര്‍.രാജേഷ് (പാലക്കാട്) ഖജാന്‍ജി, വേലായുധന്‍ (കാസര്‍കോട്),സിദ്ധീഖ് അബു(പത്തനംതിട്ട) വൈസ് പ്രസിഡ ണ്ടു മാര്‍,ഉണ്ണിക്കൃഷണന്‍(കൊല്ലം),ഉണ്ണിക്കൃഷ്ണന്‍(കോഴിക്കോട്) ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.