അലനല്ലൂര്‍ : ധാര്‍മിക ചിന്ത കൈമോശം വന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ധാര്‍മികതയുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ എടത്ത നാട്ടുകര മണ്ഡലം സമിതിക്കു കീഴില്‍ കോട്ടപ്പള്ള ദാറുല്‍ ഖുര്‍ ആനില്‍ തുടങ്ങിയ അല്‍ ഹിക്മ അറബിക് കോളേജ് ലോഗോ
പ്രകാശന സമ്മേളനം പ്രസ്താവിച്ചു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഔദ്യോഗിക ഭാഷകളില്‍ ഒന്നായ അറബി ഒട്ടേറെ തൊഴിലവസര ങ്ങള്‍ നല്‍കുന്ന ഭാഷയാണ്. വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ എന്ന തിനാല്‍ അറബി പഠിക്കാന്‍ പ്രത്യേകം താല്‍പര്യം കാണിക്കേണ്ട തുണ്ടതുണ്ട്.സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗ്ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസി ഡന്റ് ഹംസമാടശ്ശേരി അധ്യക്ഷത വഹിച്ചു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍തൊടി, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ല സെക്രട്ടറി റിഷാദ് പൂക്കാഞ്ചേരി, കോളേജ് പ്രിന്‍സിപ്പാള്‍ ടി. കെ.ഷഹീര്‍ അല്‍ ഹികമി, അബ്ദുല്‍ കബീര്‍ ഇരിങ്ങല്‍ത്തൊടി, ഒ. മുഹമ്മദ് അന്‍വര്‍, സാദിഖ് ഇബ്‌നു സലീം, റാഫി പിലാച്ചോല, ഷഫീക് പടിക്കപ്പാടം, മൊയ്ദീന്‍ മാസ്റ്റര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.