കോട്ടോപ്പാടം: സാമൂഹ്യശാസ്ത്ര പഠനം രസകരമാക്കാന്‍ തിരുവിഴാംകുന്ന് സി.പി.എ. യു.പി. സ്‌കൂളില്‍ സജ്ജമാക്കിയ സ്‌കില്‍ സ്പാര്‍ക്ക് സ്റ്റുഡിയോ വി.കെ.ശ്രീകണ്ഠന്‍ എം.പി. വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു. ശിലായുഗ സംസ്‌കാരം മുതല്‍ ആധുനിക കാലഘട്ടം വരെയുള്ള ചരിത്രമാണ് സ്റ്റുഡിയോ ചുവരില്‍ ആലേഖനം ചെയ്തിട്ടുള്ളത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.മണികണ്ഠന്‍ അധ്യക്ഷനായി. എല്‍.എസ്.എസ്, യു.എസ്. എസ്. വിജയികളെ അനുമോദിച്ചു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ.ബക്കര്‍, മാനേ ജര്‍ സി.പി.ഷിഹാബുദ്ധീന്‍, എം.പി.ടി.എ. പ്രസിഡന്റ് കെ.പ്രീതി, ചിത്രകാരന്‍ പ്രേമന്‍ ഐനിക്കാട്ടില്‍, ചരിത്ര അധ്യാപകന്‍ ടി.എസ്.ശ്രീവത്സന്‍, സീനിയര്‍ അധ്യാപിക കെ. പ്രമീള എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ടി.ശാലിനി സ്വാഗതവും എസ്.ആര്‍. ജി. കണ്‍വീനര്‍ ബിന്ദു.പി.വര്‍ഗീസ് നന്ദിയും പറഞ്ഞു.
