മണ്ണാര്‍ക്കാട് : സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് ലൈസന്‍സില്ലാതെ അനധികൃതമായി വയറിങ് ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അനധികൃത വയറിങ് തടയുന്നതിനുള്ള പുതിയ ജില്ലാ കമ്മിറ്റിയുടെ ആദ്യ യോഗത്തി ല്‍ തീരുമാനം. പൊതുജനങ്ങള്‍- വയര്‍മാന്‍-കെ.എസ്.ഇ.ബി ഫീല്‍ഡ് ജീവനക്കാര്‍ എന്നി വര്‍ക്കിടയില്‍ കാര്യക്ഷമമായ ബോധവത്ക്കരണം നടത്താനും യോഗത്തില്‍ തീരുമാന മായി. അനധികൃത വയറിങ്ങിനെതിരെയും അനധികൃത വൈദ്യുത വേലിക്കെതിരെ യും പൊതുജനങ്ങളെ ബോധവത്കരിക്കുന്ന പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു. പാലക്കാട് കെ.എസ്.ഇ.ബി ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ നടന്ന യോഗത്തില്‍ കമ്മിറ്റി ചെയര്‍മാനായ കെ.എസ്.ഇ.ബി പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അ ധ്യക്ഷനായി. കമ്മിറ്റി കണ്‍വീനര്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കെ.ടി സന്തോഷ് വിഷയാവതരണം നടത്തി. ഔദ്യോഗിക അംഗങ്ങളായ ജില്ലാ പഞ്ചായത്ത് പൊതുമരാമ ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശാലിനി കുറുപ്പേഷ്, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പി. നൗഫല്‍, കെ.എസ്.ഇ.ബി പാലക്കാട് ഇലട്രിക്കല്‍ സര്‍ക്കിള്‍ ചീഫ് സേഫ്റ്റി ഓഫീസ ര്‍ ഷീബ ഇവാന്‍സ്, വയര്‍മാന്‍ കോണ്‍ട്രാക്ടര്‍ പ്രതിനിധികളായ സി.എസ് ഗിരീഷ് കുമാ ര്‍, പി.എം അബ്ദുല്‍ ജബ്ബാര്‍, കെ.പി രാഘവന്‍, ടി.പി ഹരിദാസന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!