പാലക്കാട് : ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹ കരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ്റ്റാന്റിന് സമീപത്തുള്ള മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ലൈവ് ചിത്ര രചനയ്ക്ക് അവസരം ഒരുങ്ങുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് തത്സമയ ചിത്രരചനയ്ക്ക് അവസരം ഒരുക്കുന്നത്. മേളയില്‍ പൊതുജനങ്ങളുടെ രേഖാചിത്രം സൗജന്യമായി വരപ്പിക്കാം. പ്രശസ്ത ചിത്രകാരനും കാരിക്കേച്ചര്‍ ആന്‍ഡ് ഫേസ് പെയിന്റിങ് ആര്‍ട്ടിസ്റ്റുമായ ഇ.സി ചന്ദ്രപ്രസാദാണ് തത്സമയ ചിത്രരചന നടത്തുക. മേള നടക്കുന്ന ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി എട്ട് വരെ ചിത്ര രചനയുണ്ടാ കും. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്സ്യല്‍ സ്റ്റാളുകളുമുള്‍പ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
