തച്ചനാട്ടുകര: ഗ്രാമ പ്രദേശങ്ങളിലെ കളിക്കളങ്ങളുടെ അഭാവം പരിഹരിക്കാന്‍ ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതി കൊണ്ട് സാധിച്ചെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. തച്ചനാട്ടുകര പഞ്ചായത്തില്‍ നിര്‍മിക്കുന്ന കളിസ്ഥലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചാ യത്തുകളിലും കളിക്കളങ്ങള്‍ നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഭൂരിപക്ഷം പഞ്ചായത്തുകളിലും ആസ്തിവികസന ഫണ്ടുകള്‍ ഉപയോഗിച്ച് കളിക്കളങ്ങ ള്‍ നിര്‍മിക്കാന്‍ സാധിച്ചെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. കൗമാരക്കാരിലെയും വിദ്യാര്‍ഥിക ളിലെയും കായികവാസന വളര്‍ത്തുന്നതിന് ഗോള്‍, ഹെല്‍ത്ത് കിഡ്‌സ് തുടങ്ങിയ പദ്ധ തികള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി കായികനയം രൂപീകരിച്ച സം സ്ഥാനം കൂടിയാണ് നമ്മുടേതെന്ന് മന്ത്രി പറഞ്ഞു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കളിസ്ഥലത്ത് സംസ്ഥാന സര്‍ക്കാരിന്റെ 2023-24 വാര്‍ഷിക ബഡ്ജറ്റി ല്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചു കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത്. അണ്ണാന്‍തൊടി സി.എച്ച് സ്മാരക ഹാളില്‍ നട ന്ന പരിപാടിയില്‍ കെ.പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള സ്‌പോ ര്‍ട്‌സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് അഷറഫ് പദ്ധതി വിശ ദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലിം, വൈസ് പ്രസി ഡന്റ് പാര്‍വതി ഹരിദാസ്, വാര്‍ഡ് മെമ്പര്‍ എം.സി രമേഷ്, ജില്ലാ പഞ്ചായത്ത് മെമ്പ ര്‍മാരായ ഗഫൂര്‍ കോല്‍ക്കളത്തില്‍, മെഹര്‍ബാന്‍ ടീച്ചര്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്ത് മെമ്പര്‍മാരായ കെ.പി ബുഷറ, തങ്കം മഞ്ചാടിക്കല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.മന്‍സൂറലി, ആറ്റബീവി, സി.പി സുബൈര്‍ മറ്റു ഗ്രാമപഞ്ചായ ത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കായിക വകുപ്പിലെ ഉദ്യോഗ സ്ഥര്‍, രാഷ്ട്രീയ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
