അലനല്ലൂര്‍ : കാഴ്ച സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള പ്രതി മാസ സാഹിത്യ ചര്‍ച്ച 175 മാസങ്ങള്‍ പിന്നിട്ടു. മധു അലനല്ലൂര്‍ എഴുതിയ ‘ഗൗതമ ബുദ്ധ ന്റെ നാട്ടില്‍’ എന്ന ലോഗോസ് ബുക്‌സ് പ്രസിദ്ധീകരിച്ച യാത്രാവിവരണ പുസ്തകമാണ് ഇത്തവണ ചര്‍ച്ച ചെയ്തത്. സാഹിത്യകാരന്‍ അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു. സം സ്ഥാന ലൈബ്രറി കൗണ്‍സില്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പി.കെ സുധാകരനെ കെ.എസുദര്‍ശന കുമാര്‍ അനുസ്മരിച്ചു. സാഹിത്യകാരന്‍മാരായ കെ.പി ഉണ്ണി, എ.ഗോപാലകൃഷ്ണന്‍, കെ.അംബുജാക്ഷി, കെ.ഭാസ്‌കരന്‍, പി.കെ.രാധാകൃഷ്ണന്‍, എ. രാമകൃഷ്ണന്‍, കെ.പത്മനാഭന്‍, ഷഹനീര്‍ ബാബു, വി.എം.പ്രിയ, സി.ശ്രീരഞ്ജിനി, കെ. പുഷ്പലത തുടങ്ങിയവര്‍ സംസാരിച്ചു.