മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. എട്ട് ഗ്രാമ പഞ്ചായത്തുക ളിലെ പ്രതിഭകള്‍ മാറ്റുരച്ച കലാമേളയില്‍ 220 പോയിന്റ് നേടി കുമരംപുത്തൂര്‍ ഗ്രാമ പ ഞ്ചായത്ത് കിരീടം നേടി. 140, 119 പോയിന്റുകള്‍ നേടി യഥാക്രമം കരിമ്പ, തെങ്കര എ ന്നീ ഗ്രാമപഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കുമരംപുത്തൂരിലെ ചങ്ങ ലീരി മലര്‍വാടി ക്ലബ്ബ് മികച്ച പ്രകടനത്തില്‍ ഒന്നാം സ്ഥാനവും, തച്ചമ്പാറ സ്പോര്‍ട്സ് അ ക്കാദമി രണ്ടാം സ്ഥാനവും, കരിമ്പ മൈത്രി ക്ലബ്ബ് മൂന്നാം സ്ഥാനവും നേടി. സമാപന സ മ്മേളന ഉദ്ഘാടനവും ട്രോഫി വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. കുമരം പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മികുട്ടി, സ്ഥിരം സമിതി ചെയര്‍പേഴ്സ ണ്‍മാരായ ബിജി ടോമി, കെ.പി ബുഷ്റ, ജനപ്രതിനിധികളായ പടുവില്‍ കുഞ്ഞി മുഹമ്മദ്, പി. ഷാനവാസ്, പി.വികുര്യന്‍, വി.അബ്ദുള്‍ സലീം, തങ്കം മഞ്ചാടിക്കല്‍, ജയശ്രി, ആയിഷ ബാനു, മണികണ്ഠന്‍ വടശ്ശേരി, ഓമന രാമചന്ദ്രന്‍, രമ സുകുമാരന്‍, സഹദ് അരിയൂര്‍, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മുജീബ് മല്ലിയില്‍, അബു വറോടന്‍, കാസിം ആലായന്‍, ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, നിജോ വര്‍ഗീസ്, യൂസഫ് പാക്കത്ത്, ജംഷാദ് കീടത്ത്, നൗഷാദ് വെള്ളപ്പാടം, രാജന്‍ ആമ്പാടത്ത്, സി.ടി അലി, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാ രായ എന്‍.പി സബീഷ്, ഗീത.പി, ശശികുമാര്‍, കെ.ബി മുഹമ്മദ് തുഫൈല്‍, വി എന്‍. കാളിദാസന്‍ പങ്കെടുത്തു.ബ്ലോക്ക് മെമ്പര്‍ മുസ്തഫ വറോടന്‍ സ്വാഗതവും, ബി.ഡി.ഒ അജിത്കുമാരി നന്ദിയും പറഞ്ഞു.