കോട്ടോപ്പാട: തെരുവുനായയുടെ ആക്രമണത്തില്‍. രണ്ട് ദിവസത്തിനിടെ രണ്ട് വിദ്യാ ര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഹോട്ടല്‍ തൊഴിലാളിയായ കൊടുവാളി പ്പുറം കൊറ്റങ്കോടന്‍ വീട്ടില്‍ കുഞ്ഞാപ്പ (60), കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനികളായ കോലോത്തൊടി വീട്ടില്‍ മൊയ്തുകുട്ടിയുടെ മകള്‍ മിഹ്‌റ (11), കോലോത്തൊടി വീട്ടില്‍ ഷെരീഫിന്റെ മകള്‍ റിഫ ഫാത്തിമ (11), പുത്തന്‍പീടിക വീട്ടില്‍ ഉമൈമത്ത് (40), ഒരു ഇതര സംസ്ഥാന തൊ ഴിലാളി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഹോട്ടല്‍ തൊഴിലാളിയേയും വിദ്യാര്‍ഥികളേയും ഇന്ന് രാവിലേയും യുവതിയേയും ഇത ര സംസ്ഥാന തൊഴിലാളിയേയും ഞായറാഴ്ചയുമാണ് നായ ആക്രമിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ കൊടുവാളിപ്പുറത്ത് വച്ചാണ് കുഞ്ഞാപ്പയെ നായ കടിച്ചത്. ജോലി സ്ഥലത്തേക്ക് ബസ് കയറുന്നതിനായി കോട്ടോപ്പാടത്തേക്ക് വരുന്നതിനിടെയാ യിരുന്നു ആക്രമണം. വലതു കയ്യിലാണ് നായ കടിച്ചത്. കുടഞ്ഞപ്പോള്‍ ഇടതുകാലിലും കടിയേ റ്റു. കുഞ്ഞാപ്പയുടെ നിലവിളി കോട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ജില്ലാ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്‌റസയിലേക്ക് വരുന്ന വഴി കോട്ടോപ്പാടം ടൗണിന് സമീ പം തിരുവിഴാംകുന്ന് റോഡില്‍ വെച്ചാണ് റിഫ ഫാത്തിമയെ നായ ആക്രമിച്ചത്. കുട്ടി യെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി.

ക്ലാസില്‍ ടീച്ചര്‍ ക്ലാസെടുക്കുന്നത് ശ്രദ്ധിച്ച് കൊണ്ടിരിക്കുമ്പോഴാണ് മിഹ്‌റയെ നായ ആക്രമിച്ചത്. അധ്യാപിക സി.കെ.ബിന്ദുവിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് കൂടുതല്‍ ആക്രമണമുണ്ടാകാത തുണച്ചത്. കുട്ടിയെ ആക്രമിച്ച നായയെ മേശപ്പുറത്തു ണ്ടായിരുന്ന പേഴ്‌സെടുത്തെറിഞ്ഞ് അധ്യാപിക തുരത്തുകായിരുന്നു. പിന്നീട് ക്ലാസ് മുറികളെല്ലാം അടിച്ചിട്ടാണ് സ്‌കൂളില്‍ പഠനം തുടര്‍ന്നത്. സ്വയരക്ഷാര്‍ത്ഥം അധ്യാപ കരും ജീവനക്കാരുമെല്ലാം വലിയ വടികളുമായാണ് ക്ലാസ് മുറിയില്‍ നിന്നും പുറത്തി റങ്ങി സഞ്ചരിച്ചിരുന്നതും. പ്രധാന അധ്യാപകന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും സ്‌കൂളിന് ഉച്ചമുതല്‍ അവധി നല്‍കുകയും വിദ്യാര്‍ഥികളെ സുരക്ഷിതമായി വീടുകളി ലെത്തിക്കാനുള്ള നടപടികളുമെടുക്കുകയും ചെയ്തു.

ഞായറാഴ്ച വൈകിട്ട് ആറരയോടെവീട്ടില്‍ നിന്നും കടയിലേക്ക് മടങ്ങും വഴിയാണ് ഉമൈമത്തിന് നായ ആക്രമിച്ചത്. പരിക്കേറ്റ ഇവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.നായയെ സ്‌കൂളിന് സമീപത്തെ പറമ്പില്‍ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. നായയ്ക്ക് പേവിഷബാധയുള്ളതായാണ് സംശയിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കൊട ക്കാട് ഭാഗത്തും തെരുവുനായയുടെ ആക്രമണമുണ്ടായിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!