അലനല്ലൂര്‍: സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നത് ആശങ്കയുണ്ടാ ക്കുന്നതാണെന്നും ധാര്‍മിക മൂല്യങ്ങളുടെ ശോഷണം അതിന് വളമാകുന്നുവെന്നും വിസ്ഡം ഇസ്ലാമിക് വിമണ്‍ ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം സമിതി സംഘടിപ്പി ച്ച വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.സ്വതന്ത്രവാദം മുന്നോട്ട് വെക്കുന്ന ഉദാരലൈം ഗികത കാരണം കൂടുതല്‍ പീഢനങ്ങള്‍ക്ക് വിധേയമാകുന്നത് സ്ത്രീകളും കുട്ടികളു മാണ്. മനുഷ്യ ബന്ധങ്ങള്‍ക്ക് പവിത്രത കല്‍പിച്ച് നല്‍കുന്ന സദാചാര ബോധത്തിന് ഇതിനെ പ്രതിരോധിക്കാനാകും.സ്ത്രീകളില്‍ അപകര്‍ഷകത വളര്‍ത്തി സൗന്ദര്യവര്‍ധ ക വസ്തുക്കളില്‍ തളച്ചിടാനുള്ള സാമ്രാജ്യത്വത്തിന്റ കച്ചവടതാല്‍പര്യങ്ങളെ കരുതിയി രിക്കണമെന്നും വിസ്ഡം വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.

വിസ്ഡം പാലക്കാട് ജില്ലാ സമിതി ഡിസംബര്‍ 10 ന് പുതുനഗരത്ത് സംഘടിപ്പിക്കുന്ന ഫാ മിലി കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച സമ്മേളനം വിസ്ഡം വിമണ്‍ സംസ്ഥാന പ്രസിഡന്റ് സഹ്റ സുല്ലമിയ്യഃ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുംതാസ് ചിരട്ടക്കുളം അധ്യക്ഷയായി. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്നാ സത്താര്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടു തൊടി, വിസ്ഡം മണ്ഡലം സെക്രട്ടറി എം സുധീര്‍ ഉമ്മര്‍, വിസ്ഡം വിമണ്‍ ജില്ലാ സെക്രട്ടറി ടി.കെ സലീന, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി കെ ഷിഹാസ് എന്നിവര്‍ സംസാരിച്ചു.

‘ജീവിതം അര്‍ത്ഥമാക്കുന്നത്’ എന്ന വിഷയത്തില്‍ വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസ ക്കുട്ടി സലഫി, ‘വിജയിച്ച കുടുംബിനി’ എന്ന വിഷയത്തില്‍ വിസ്ഡം വിമണ്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. റസീല, ‘അനാചാരങ്ങള്‍ പുതുവഴി തേടുമ്പോള്‍’ എന്ന വിഷ യത്തില്‍ ശിഹാബ് എടക്കര, ‘സംതൃപ്തി: വഴിയും വെളിച്ചവും’ എന്ന വിഷയത്തില്‍ ഹാരിസ് കായക്കൊടി, ‘തലമുറമാറ്റം: നാം അറിയേണ്ടത്’ എന്ന വിഷയത്തില്‍ അബ്ദു റഹ്മാന്‍ ഫാറൂഖി ചുങ്കത്തറ, വിസ്ഡം വിമണ്‍ മണ്ഡലം സെക്രട്ടറി കെ.പി ജാസ്മിന്‍ ടീച്ചര്‍, ട്രഷറര്‍ എം സുലൈഖ കാര, ഉമ്മുല്‍ ഫസീല സ്വലാഹിയ്യഃ, സക്കിയ ബിന്‍ത് സുബൈര്‍, കെ.വി മുസൈറ, കെ നഷീദത്ത്, ഹാദി ഫെമിന്‍, ഷഹ്മ ഫാത്തിമ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു. വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് ശരീഫ് കാര സമാപന പ്രഭാഷണം നിര്‍വഹിച്ചു.

ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി സമ്മേളനം വിസ്ഡം ഗേള്‍സ് സംസ്ഥാന ട്രഷറര്‍ ടി.കെ ഹനീന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിയ ഫാഹിം അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ടി ഫിറോസ്ഖാന്‍ സ്വലാഹി, റഷീദ് കുട്ടമ്പൂര്‍, അബ്ദുല്‍ അസീസ് സ്വലാഹി, വിസ്ഡം ഗേള്‍സ് ജില്ലാ വൈസ് പ്രസിഡന്റ് ഫാത്തിമത്ത് സാലിമ പൂക്കാടഞ്ചേരി, ജോയിന്റ് സെക്രട്ടറി ഇ ഹാദിയ മണ്ഡലം സെക്രട്ടറി വി.കെ ഇര്‍ഫാന, ട്രഷറര്‍ ഫാത്തിമത്ത് നജ എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു.

ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബാലസമ്മേളനം വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി സുല്‍ഫീക്കര്‍ പാലക്കാഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മന്‍ഷൂഖ് റഹ്മാന്‍ അല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ക്യാമ്പസ് വിംഗ് മെമ്പര്‍ ഷാനിബ് അല്‍ ഹികമി, മണ്ഡലം സെക്രട്ടറി കെ.പി ഫാരിസ്, ട്രഷറര്‍ ടി.പി നിദാന്‍ കാര, കെ.പി അല്‍ത്താഫ് ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ സംഘടിപ്പിച്ച കലാവിരുന്നില്‍ നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!