പാലക്കാട് : അനധികൃത വൈദ്യുതി വേലി പരാതി വരുന്നിടത്തും സാധ്യത പ്രദേശങ്ങ ളിലും പരിശോധന അനിവാര്യമെന്നും മനുഷ്യജീവന്‍ വിലപ്പെട്ടതാണെന്നും ജില്ലാ കല ക്ടര്‍ ഡോ. എസ് ചിത്രപറഞ്ഞു. കാട്ടുപന്നികളെ കുടുക്കുന്നതിനായി സ്ഥാപിക്കുന്ന വൈദ്യുതി വേലി നിമിത്തം ഷോക്കേറ്റ് ആളുകള്‍ മരണപ്പെടുന്നതുമായി ബന്ധപ്പെട്ട വിഷയം,ചര്‍ച്ച ചെയ്യുന്നതിനും പരിഹാര നടപടികള്‍ കണ്ടെത്തുന്നത്തിനുമായി ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
കെ.എസ്.ഇ.ബി,ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, പൊലിസ് എന്നിവര്‍ പരാതി വരുന്നിട ത്തും സാധ്യത പ്രദേശങ്ങളിലും പരിശോധന നടത്തണം. മൂന്നുമാസത്തിനടിയില്‍ പരമാവധി കേസുകള്‍ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണം. അനധികൃത വൈദ്യുതി വേലി കണ്ടെത്തുന്നതിനായി സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ ലൈന്‍മാന്‍, മീറ്റര്‍ റീഡേഴ്‌സ് എന്നിവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കണം. മാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, കര്‍ഷക സംഘങ്ങള്‍, വിവിധ വകുപ്പുകളും പബ്ലിസിറ്റി നട ത്തണം. കൃഷിവകുപ്പില്‍ നിന്നും ബ്ലോക്ക് ലെവല്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ കര്‍ഷ കസമിതി യോഗങ്ങള്‍ വിളിച്ച് ബോധവല്‍ക്കരണം നല്‍കണം. കര്‍ഷകരിലേക്ക് നേരിട്ട് ബോധവല്‍ക്കരണങ്ങള്‍ എത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, എ.ഡി.എം കെ.മണി കണ്ഠന്‍, ആര്‍. ഡി. ഒ. ഡി അമൃതവല്ലി, തഹസില്‍ദാര്‍മാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
