അലനല്ലൂര്‍ : വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറപിടിച്ചുള്ള അരാചകവാദങ്ങളെ അംഗീക രിക്കാനാവില്ലെന്ന് മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) പാലക്കാട് ജില്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം ഹൈസെക് അഭിപ്രായപ്പെട്ടു. ലഹരിയും ലൈംഗിക അരാജകത്വങ്ങളും പുരോഗമനത്തിന്റെ അടയാളങ്ങളായി ലിബറല്‍ – നാ സ്തിക സംഘങ്ങള്‍ കേരളത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പുതിയ തലമുറ യെ അപകടപ്പെടുത്തുന്ന ഇത്തരം പ്രവണതകളെ കരുതിയിരിക്കണം. ‘സ്വവര്‍ഗ വിവാ ഹം സാധുവല്ല’ എന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്നും ഹൈസെക് അഭിപ്രായപ്പെട്ടു.
തിരുവിഴാംകുന്ന് ടി.പി.കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനം കെ.എന്‍.എം വൈസ് പ്രസിഡന്റ് പി.പി.ഉണ്ണീന്‍കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. എന്‍.എ.എം ഇസ്ഹാ ഖ് മൗലവി അധ്യക്ഷനായി. എന്‍. ംസുദ്ദീന്‍ എം.എല്‍.എ, അസി.കമ്മീഷണര്‍ പി.കെ. സതീഷ് എന്നിവര്‍ അതിഥികളായി.എം.എസ്.എം. ജില്ല സെക്രട്ടറി സബാഹ് നിഷാദ്, പി. മുഹമ്മദലി അന്‍സാരി, ഇ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പി. പി. സുബൈര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
അഹ്മദ് അനസ് മൗലവി, ഷാഹിദ് മുസ്ലിം ഫാറൂഖി, മുഹമ്മദലി മിശ്കാത്തി, ഉസ്മാന്‍ മിശ്കാത്തി, ശിഹാബ് തൊടുപുഴ, പി. കെ. സകരിയ്യ സ്വലാഹി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ‘ധാര്‍മികതയാണ് മാനവികതയുടെ ജീവന്‍’ എന്ന തലക്കെട്ടില്‍ നടന്ന സംവാദത്തിന് മുസ്തഫാ തന്‍വീര്‍, നാസിം റഹ്മാന്‍, ഫജാസ് അഹ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. വനിത സംഗമത്തില്‍ പി. കുഞ്ഞിമ്മ ടീച്ചര്‍, ഷഹന തത്തമംഗലം, നുസ്ഹ ബിന്‍ത് ഇസ്ഹാഖ്, ഹനാ യൂനുസ് എന്നിവര്‍ പ്രസംഗിച്ചു. സമാപന സെഷന്‍ എം. എസ്. എം സംസ്ഥാന പ്രസിഡന്റ് അമീന്‍ അസ്ലഹ് ഉദ്ഘാടനം ചെയ്തു. വി. മുഹമ്മദ് മൗലവി അധ്യക്ഷനായി. എം. എസ്. എം ജില്ല പ്രസിഡന്റ് നബീല്‍ നാസ്സര്‍, അലി ശാക്കിര്‍ മുണ്ടേ രി, ട്രഷറര്‍ സഹദ് പുതുനഗരം, വി. സി. ഷൗക്കത്തലി, പി. പി. കുഞ്ഞിമൊയ്ദീന്‍ മാസ്റ്റര്‍, അഫ്‌ലഹ് അലനല്ലൂര്‍, അസ്ലം വാഴമ്പുറം, അസ്ലം ചെങ്ങലീരി, മഹ്‌റൂഫ് സ്വലാഹി, ഇന്‍ശാദ് പുതുനഗരം എന്നിവര്‍ സംസാരിച്ചു.
