മണ്ണാര്‍ക്കാട് : അറിവിന്റെ തിരുമധുരം നാവില്‍ നുണഞ്ഞു വാഗ് ദേവതയുടെ വരപ്ര സാദം ഏറ്റുവാങ്ങി ഒരു തലമുറ കൂടി അക്ഷര ലോകത്തേക്ക് പിച്ചവെച്ചു.ആചാര്യമാന്‍ ചൊല്ലിയ അക്ഷരങ്ങള്‍ ഏറ്റുചൊല്ലി ഭാവിതലമുറ വിദ്യാരംഭം ശുഭാരംഭമാക്കി. കുരന്നു വിരല്‍ തുമ്പില്‍ ഹരിശ്രീ വിടര്‍ന്നപ്പോള്‍ മാതാപിതാക്കളും മനം നിറഞ്ഞ് ആഹ്ലാദി ച്ചു. ജില്ലയിലെ ക്ഷേത്രങ്ങളിലും സരസ്വതി മണ്ഡപങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. വിജയദശമി യോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഉണ്ടായി. നവരാത്രി ആഘോഷങ്ങളുടെ അവസാനദിവസമാണ് വിജയദശമിയായി ആഘോഷി ക്കുന്നത്.കേരളത്തിലെ വിജയദശമി ദസറ ഉത്സ വമായാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങ ളില്‍ ആഘോഷിക്കുന്നത്.
