മണ്ണാര്‍ക്കാട് : ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ നവംബര്‍ ഏഴിന് നടത്തുന്ന കളക്ടറേറ്റ് വിജയിപ്പിക്കാന്‍ മണ്ണാര്‍ക്കാട് ഡിവിഷന്‍ സമരപ്രഖ്യാപന കണ്‍ വെന്‍ഷന്‍ തീരുമാനിച്ചു. റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി പി.എന്‍.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് കെ. പി.മസൂദ് അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ വിജയന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട്, പി.കെ.ഉമ്മര്‍, ഉസ്മാന്‍ തുടങ്ങി യവര്‍ സംസാരിച്ചു. ഡിവിഷന്‍ സെക്രട്ടറി എം.അവറ സ്വാഗതവും ട്രഷറര്‍ എ.കെ. മോഹനന്‍ നന്ദിയും പറഞ്ഞു.
