അലനല്ലൂര്‍ : ആധുനിക ഇലക്ട്രോണിക് മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളേയും ദുരു പയോഗം ചെയ്ത് വിദ്യാര്‍ഥികളെ വിവിധ ചൂഷണങ്ങള്‍ക്കിരയാക്കുന്ന സംഘങ്ങള്‍ക്കെ തിരെ വിദ്യാര്‍ഥി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് വിസ്ഡം ഗേള്‍സ് ജില്ലാ സമിതി എട ത്തനാട്ടുകരയില്‍ സംഘടിപ്പിച്ച ജില്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി സമ്മേളനം ആവശ്യപ്പെട്ടു.
വിദേശ ഭാഷാ പഠനത്തിന് പ്രസക്തിയും തൊഴിലവസരങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹ ചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഉപഭാഷകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം നിഷേധിച്ച നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം.പത്താം തരം വരെ പഠിച്ച ഭാഷ ഹയര്‍ സെക്കന്‍ഡറിയിലും തുടര്‍ന്ന് പഠിക്കാനുള്ള അവകാശം നിഷേധിക്കരുത്. ഹയര്‍ സെക്കന്‍ഡറി പാഠ്യമേഖലയില്‍ ധാര്‍മ്മിക പഠനത്തിനും തുടര്‍ച്ചയായ കൗണ്‍സിലിങ്ങു കള്‍ക്കും അവസരം ഒരുക്കണം. പലസ്തീനിന് മേല്‍ ഇസ്രാഈല്‍ തുടരുന്ന അധിനിവേശം അവസാനിപ്പിച്ച് പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയുടെ പരമ്പരാ ഗത നയം ഉയര്‍ത്തിപ്പിടിച്ച് ശ്രമങ്ങള്‍ തുടരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എടത്തനാട്ടുകര എം.ബി. കണ്‍വെന്‍ഷന്‍ സെന്ററില്‍ നന്ന സമ്മേളനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഡോ.ഷഹബാസ് കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, ടി.കെ. സദഖത്തുള്ള, മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി, മണ്ഡലം സെക്രട്ടറി സാദിഖ് ബി ന്‍ സലീം എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് പി.പി. സജ്ന സത്താര്‍, വിസ്ഡം ഗേള്‍സ് ജില്ലാ പ്രസിഡന്റ് ടി.കെ. ഹനീന, സെക്രട്ടറി വഫ ഷെറിന്‍, വൈസ് പ്രസിഡന്റ് ഫാത്തിമത്ത് സാലിമ, വിസ്ഡം വിമണ്‍സ് ജില്ലാ പ്രസിഡ ന്റ് ടി.കെ. സലീന പാലക്കാഴി, ജില്ലാ സെക്രട്ടറി കെ.എ. മിന്നത്ത് ടീച്ചര്‍ സംസാരിച്ചു.
