തെങ്കര : ഇടതു സര്‍ക്കാര്‍ ദുര്‍ഭരണം നടത്തുന്നുവെന്നാരോപിച്ച് തെങ്കര മണ്ഡലം യു. ഡി.എഫ് കമ്മിറ്റി പദയാത്ര നടത്തി. ആനമൂളിയില്‍ നിന്നും പദയാത്ര ചിറപ്പാടത്ത് വച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ആറ്റ ക്കര ഹരിദാസ് അധ്യക്ഷനായി. നേതാക്കളായ അഹമ്മദ് അഷ്‌റഫ്, വി.വി.ഷൗക്കത്തലി, ടൈറ്റസ്, മജീദ് തെങ്കര, ഷമീര്‍ പഴേരി, വട്ടോടി വേണുഗോപാല്‍, കുരിക്കള്‍ സെയ്ദ്, വി. കെ.കമാല്‍, മൊയ്തീന്‍ മാസ്റ്റര്‍, നൗഷാദ് ചേലഞ്ചേരി, ജഹീഫ്, റഷീദ് കോല്‍പ്പാടം, ഷമീര്‍ മണലടി, അന്‍വര്‍, ജുനൈസ് ആനമൂളി, ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദയാ ത്ര സമാപനം യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. ഗീരീഷ് ഗുപ്ത സ്വാഗതവും ടി.കെ.ഹംസക്കുട്ടി നന്ദിയും പറഞ്ഞു.
