പാലക്കാട് : പെരുങ്ങോട്ടുകുര്‍ശ്ശി ചൂലനൂര്‍ സെന്ററില്‍ കര്‍ഷക പ്രതിഷേധ ജാഥയും പ്ര തിരോധ സദസും നടത്തി. പട്ടയവും ആധാരവും ഉള്ള എല്ലാ കുടിയിരുപ്പുകാരുടെ ഭൂമി യില്‍ വനത്തിന്റെ അവകാശം ഒഴിവാക്കുക, ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖല യെ പൂര്‍ണമായും ഒഴിവാക്കുക, വനത്തിലൂടെ കടന്നുപോകുന്ന റോഡുകളുടെ നവീകര ണത്തിന് വനം വകുപ്പ് തടസ്സം നില്‍ക്കാതിരിക്കുക, മയിലുകള്‍ നശിപ്പിക്കുന്ന നെല്ലിന് ആനുപാതികമായ വില വനംവകുപ്പ് നല്‍കുക, നെല്‍ക്കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന് ഉടന്‍ പണം നല്‍കുക, തദ്ദേശീയരായ ആളുകള്‍ക്ക് വനത്തിലൂടെയുള്ള വഴികളിലൂടെ നടക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായി രുന്നു പ്രതിഷേധം. നൂറ് കണക്കിന് കര്‍ഷകരും ബഹുജനങ്ങളും ജാഥയില്‍ അണിനിര ന്നു. പ്രതിരോധ സദസില്‍ കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ മുഖ്യപ്രഭാഷണം ന ടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം. അ ബ്ബാസ്, തരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ദിനേശ് മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് പ്രസി ഡന്റ് കെ.രവീന്ദ്രനാഥ്, ഡി.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
