അഗളി : പതിമൂന്നോളം സാന്‍ഡല്‍ റീജനറേഷന്‍ ഏരിയകള്‍ ഉള്ള അട്ടപ്പാടി – അഗളി കേന്ദ്രീകരിച്ച് സാന്‍ഡല്‍ ഡിവിഷന്‍ ആരംഭിക്കണമെന്ന് ഗൂളിക്കടവില്‍ നടന്ന കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ അഗളി മേഖല സമ്മേളനം പ്രമേയത്തി ലൂടെ ആവശ്യപ്പെട്ടു.
കേരളത്തില്‍ മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്‍ കഴിഞ്ഞാല്‍ വലിയ ചന്ദനമരങ്ങള്‍ സംര ക്ഷിക്കുന്ന രണ്ടാമത്തെ വനമേഖലയാണ് അട്ടപ്പാടി. അഗളി റെയ്ഞ്ചിലെ ഒമ്മല ഫോറ സ്റ്റ് സ്‌റ്റേഷന് കീഴിലെ ഗൂളിക്കടവ്, തച്ചമല, ഷോളയൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന് കീഴിലെ മര പ്പാലം, പുളിയപ്പതി, മൂച്ചിക്കടവ്, അട്ടപ്പാടി റെയ്ഞ്ചിലെ പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന് കീ ഴിലുള്ള ചോളമണ്ണ്, ഗുണ്ടൂക്കല്‍, മൂലക്കൊമ്പ്, മല്ലിക്കതോട്ടം, പട്ടണക്കല്ല്, ചീരക്കടവ്, പ രുപ്പംന്തറ, മാണിക്കാട് എന്നിവയാണ്.ആര്യങ്കാവ് വനമേഖലയേക്കാള്‍ ചന്ദനമരങ്ങള്‍ കൂടുതലാണ് അട്ടപ്പാടി മേഖലയില്‍. അവിടെ ലഭിക്കുന്ന ആനുകൂല്ല്യങ്ങളും രണ്ട് വര്‍ ഷം കഴിഞ്ഞ ട്രാന്‍സ്ഫറും പത്ത് ശതമാനം അധിക ക്ഷാമബത്ത അനുവദിക്കണം. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്നും അവരുടേതല്ലാത്ത കാരണത്താല്‍ നഷ്ടമാകുന്ന ചന്ദനങ്ങള്‍ക്ക് നഷ്ടം ഈടാക്കുന്ന പ്രാകൃത സമ്പ്രദായം നിര്‍ത്തലാക്കണം. അട്ടപ്പാടി, അഗളി റെയ്ഞ്ചുകള്‍ ഹില്‍ ഏരിയയായി പരിഗണിച്ച് ഒരു സ്ഥലത്ത് ജീവന ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച തസ്തികയില്‍ രണ്ട് വര്‍ഷത്തെ സേവനം നിര്‍ബന്ധമാക്ക ണമെന്നും സമ്മേളനംആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബി.ബിനു (പ്രസിഡന്റ്), ആര്‍.വള്ളിയമ്മ (വൈസ് പ്രസിഡന്റ്), എന്‍.സിനൂപ് (സെക്രട്ടറി), കെ.ഉണ്ണികൃഷ്ണന്‍ (ജോ.സെക്രട്ടറി), എസ്.പ്രശാന്ത് (ട്രഷറര്‍). സുമേഷ്, ശരവണന്‍, ഭരതന്‍, സ്വാമിനാഥന്‍, രജിത, ആന്റണി സ്വാമി (മേഖല കമ്മിറ്റി അംഗം), സതീഷ്‌കുമാര്‍, മുഹമ്മദ് അഷ്‌റഫ്, ശ്രീനിവാസന്‍, ഫെലിക്‌സ്, സുരേന്ദ്രന്‍, ഫൈസല്‍ റഹ്മാന്‍, ഷഫീഖ് അഹമ്മദ്, ആര്‍. അനു (ജില്ലാ കൗ ണ്‍സില്‍ അംഗം). തെരഞ്ഞെടുപ്പ് യോഗത്തില്‍ പി. പ്രത്യുഷ് വരണാധികാരിയായി രുന്നു. മുഹമ്മദ് സുബൈര്‍ നിരീക്ഷകനായി.