പാലക്കാട് : നികുതി കുടിശിക അടയ്ക്കാന്‍ ആവശ്യപ്പെട്ട് നഗരസഭകളും പഞ്ചായ ത്തും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന നോട്ടീസുകളില്‍ ഉപയോഗിക്കുന്ന ഭീഷണിയുടെ സ്വരം കലര്‍ന്ന ഭാഷയില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തി കാര്യ മാത്ര പ്രസക്തമായി തയ്യാറാക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നടപടിയെടു ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ഇത്തരം നോട്ടീസുകള്‍ പൊതുജനങ്ങളെ പ്രകോപിപ്പിക്കുമെന്നും നോട്ടീസിലെ പ്രയോ ഗങ്ങള്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് തയ്യാറാക്കിയതാണെന്നും കമ്മീഷന്‍ ആക്ടിങ് ചെ യര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. മാപ്പ പേക്ഷയുടെ പ്രയോഗത്തിലും മറ്റും സര്‍ക്കാര്‍ കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ വരു ത്തിയ സാഹചര്യത്തില്‍ ഇത്തരം നോട്ടീസുകളിലും മാറ്റം വരുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് വീട്ടു നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് തന്നെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണെന്ന് പരാതിപ്പെട്ട് നൊച്ചുള്ളി സ്വദേ ശിയും കര്‍ഷകനുമായ കെ. കെ. രാജന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കേരള പഞ്ചായത്ത് വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും ചട്ടങ്ങള്‍ പ്രകാരമാണ് നോട്ടീസ് നല്‍കിയതെന്നും ഇത് ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചു കൊണ്ടു ള്ളതല്ലെന്നും കുഴല്‍മന്ദം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാല്‍ അധികാരഭാഷയ്ക്ക് പകരം സൗഹൃദ ഭാഷയാണ് അഭികാമ്യമെന്ന് പരാതിക്കാരന്‍ വാദിച്ചു.