മണ്ണാര്‍ക്കാട് : ബ്രഹ്മപുരത്തെ തീപിടിത്തം അണയക്കുന്നതിന് അഗ്നരിക്ഷാ സേനയെ സഹായിച്ച മണ്ണാര്‍ക്കാട്ടെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെ വട്ടമ്പലം അഗ്നിരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഓപ്പറേഷന്‍ സേഫ് ബ്രീത്തില്‍ പങ്കെടു ത്ത ഷെന്റോ മോന്‍, കെ.സുരേഷ്, ഹംസ, ആര്‍.സൈഫുദ്ദീന്‍, സുഭാഷ്, ബിജുമോന്‍, നൗഫല്‍, ദീപ, അജ്മല്‍ തുടങ്ങിയവര്‍ക്ക് സ്റ്റേഷന്‍ ഓഫിസര്‍ സുല്‍ഫീസ് ഇബ്രാഹിം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അസി. സ്റ്റേഷന്‍ ഓഫിസര്‍ എ.കെ.ഗോവിന്ദന്‍കു ട്ടി, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ വി.സുരേഷ്‌കുമാര്‍, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ കാസിം തുടങ്ങിയ വര്‍ സംസാരിച്ചു.
