മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 18, 20, 21, 22 തീയ്യതി കളിലായി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ആദ്യ ദിനം സ്റ്റേജിത മത്സരങ്ങളും തുടര്‍ദിവസങ്ങളില്‍ സ്റ്റേജ് ഇനങ്ങളും നടക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നൂറു കണക്കിന് കലാപ്രതി ഭകള്‍ മത്സരിക്കും. കലോത്സവ നടത്തിപ്പിനായി സ്വാഗത സഘം രൂപീകരിച്ചു. ചെയര്‍ മാനായി നഗരസഭ അധ്യക്ഷന്‍ സി.മുഹമ്മദ് ബഷീറിനേയും ജനറല്‍ കണ്‍വീനറായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.മുഹമ്മദ് കാസിമിനേയും, ട്രഷററായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കറിനേയും തിരഞ്ഞെടുത്തു. 12 സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി.
ഡി.എച്ച്.എസ് സ്‌കളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം മാസ്റ്റര്‍ അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ കെ.മുഹമ്മദ് കാസിം, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ എ.ആര്‍.രവിശങ്കര്‍, ടി.ആര്‍.സെബാസ്റ്റ്യന്‍, മുഹമ്മദ് ഇബ്രാഹിം, ടി.എ. സലാം, പി.കെ.അബ്ബാസ് ഹാജി, ബിജു അമ്പാടി, എസ്.ആര്‍.ഹബീബുള്ള, സിദ്ദീഖ് പാറോക്കോട്, പി.കെ.അബ്ബാസ്, ഉണ്ണികൃഷ്ണന്‍, കെ.എം.സൗദത്ത് സലിം തുടങ്ങിയവര്‍ സംസാരിച്ചു.
