കോട്ടോപ്പാടം: കാത്തിരിപ്പിനൊടുവില്‍ മേക്കളപ്പാറ – പൊതുവപ്പാടം എസ്.ടി കോളനി മലയോര റോഡില്‍ വനഭാഗത്ത് പ്രവൃത്തി നടത്തുന്നതിന് സൈലന്റ് വാലി വനം ഡി വിഷന്റെ അനുമതി ലഭ്യമായി. കോട്ടോപ്പാടം പഞ്ചായത്തിലെ മേക്കളപ്പാറ വാര്‍ഡിലാ ണ് പൊതുവപ്പാടം പ്രദേശമുള്ളത്. എന്നാല്‍ ഇവിടേക്ക് എത്താന്‍ കുമരംപുത്തൂര്‍ പഞ്ചാ യത്തിലൂടെ കടന്ന് പോകുന്ന റോഡിലൂടെ സഞ്ചരിക്കണം. ഒന്നര കിലോ മീറ്ററോളം ദൂരം വരുന്ന മേക്കളപ്പാറ – പൊതുവപ്പാടം എസ്.ടി കോളനി റോഡില്‍ 152 മീറ്റര്‍ ഭാഗം വനഭാഗത്താണ് ഉള്ളത്. വനംവകുപ്പിന്റെ അനുമതിയില്ലാത്തിനാല്‍ ഈ ഭാഗത്ത് റോഡ് പ്രവൃത്തി നടത്താനായിട്ടില്ല. ഇതുകാരണം ജനങ്ങള്‍ക്ക് കിലോ മീറ്ററുകള്‍ ചുറ്റി സഞ്ച രിക്കേണ്ടി വരികയാണ്. ഈ ഭാഗത്ത് റോഡ് ഗതാഗതയോഗ്യമായാല്‍ പൊതുവപ്പാടത്തു ള്ളവര്‍ക്ക്, അരിയൂര്‍, കോട്ടോപ്പാടം എന്നിവടങ്ങളിലേക്ക് ഉള്‍പ്പടെ എളുപ്പത്തില്‍ എ ത്താന്‍ കഴിയും. പ്രവൃത്തികള്‍ നടത്താന്‍ ഗ്രാമ പഞ്ചായത്തിന് അനുമതി നല്‍കണമെ ന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. വി നോദിന് കത്ത് നല്‍കിയിരുന്നു. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനപ്രകാരം സെക്രട്ടറി പൊതുവപ്പാടത്ത് ഊരു കൂട്ടവും ചേര്‍ന്നു. ഇതിലെ തീരുമാനപ്രകാരം റോഡി ന്റെ സ്‌കെച്ചും, എ.ഇയുടെ റിപ്പോര്‍ട്ടും സഹിതം സൈലന്റ്‌വാലി വനം ഡിവിഷന് സമര്‍പ്പിച്ചു. ഇത് പ്രകാരമാണ് പ്രവൃത്തികള്‍ നടത്തുന്നതിന് കഴിഞ്ഞ ദിവസം അനു മതിയായത്. പ്രസ്തുത ഉത്തരവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍, വാര്‍ഡ് മെമ്പര്‍ നിജോ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. വിനോദില്‍ നിന്നും ഏറ്റുവാങ്ങി.
