മണ്ണാര്‍ക്കാട് : ഗ്രീന്‍വാലി റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അഡ്വ. ഹരിദാസിനെ ആദരിച്ച് വയോജന ദിനം ആഘോഷിച്ചു. മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബിയും ഗ്രീന്‍വാലി റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ചന്ദ്രദാസന്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു. മൊമെന്റോയും കൈമാറി. ഗ്രീന്‍വാലി വൈസ് പ്രസി ഡന്റ് ജിജി മാത്യു, വസന്തകുമാര്‍, അജി ഐസക്, എം.പി.ഉമ്മര്‍, ലിസി ദാസ്, അമ്പിളി, വിജയരാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
