കോട്ടോപ്പാടം : പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു. മുടിക്കുന്നില്‍ സരോജിനിയെ വീട്ടിലെത്തി താലൂക്ക് ലൈബ്രറി കൗ ണ്‍സിലര്‍ എം.ചന്ദ്രദാസന്‍, ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി, ലൈബ്രറി വനി താ വേദി പ്രസിഡന്റ് ഭാരതി ശ്രീധര്‍ എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ച് ആദരിച്ചു. കോല്‍കളത്തില്‍ കുഞ്ഞിമ്മ, കൊടുവാളി മമ്മൂട്ടി എന്നിവരേയും ആദരിച്ചു. കെ.രാമ കൃഷ്ണന്‍ അധ്യക്ഷനായി. എ.ഷൗക്കത്തലി, എം.മനോജ്, ഹരിദാസന്‍, കെ.എ.സുബ്രഹ്മണ്യ ന്‍, സി.ശങ്കരന്‍, വിജയലക്ഷ്മി, സത്യഭാമ എന്നിവര്‍ സംസാരിച്ചു.
