മണ്ണാര്‍ക്കാട്: ഗാന്ധിജയന്തി വാരാഘോഷത്താടനുബന്ധിച്ച് ”സ്വച്ഛതാ ഹി സേവ” കാംപ യിന്റെ ഭാഗമായി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍. എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി പരിസര വും വിദ്യാലയ പരിസരവും ശുചീകരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമദാസ് ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസര്‍ സി ആഷ,നേഴ്‌സിംഗ് സൂപ്രണ്ട് സല്‍മ,സീനിയര്‍ നേഴ്‌സിങ് ഓഫീസര്‍ – ഭവാനി,എന്‍ റീന എന്‍ എസ് എസ് വളണ്ടിയര്‍ ലീഡര്‍മാരായ നസീം സബാഹ്,ഹബീല്‍ നബ്ഹാന്‍,ഫ്‌ലവ്യ റെന്നി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ഒരാഴ്ച നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശുചി ത്വമിഷനുമായി സഹകരിച്ച് ബോധവല്‍ക്കരണ ക്ലാസ് ,ലഹരി വിരുദ്ധ ബോധവല്‍ക്ക രണ പരിപാടി ,ഗാന്ധി ക്വിസ്,ഗാന്ധിയന്‍ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചു ള്ള വീഡിയോ പ്രദര്‍ശനം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.
