മണ്ണാര്‍ക്കാട് : കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടമാളിക റോഡിലുള്ള കോണ്‍ഗ്രസ് ഭവനത്തില്‍ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. പ്രസീത മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാലകൃഷ്ണന്‍ ഗാന്ധി അനുസ്മരണം നടത്തി. നിയോജക മണ്ഡലം ചെയര്‍മാന്‍ ശശികുമാര്‍ അധ്യക്ഷനായി. മുനിസിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് നടമാളിക സ്വാഗതം പറഞ്ഞു.
