കോട്ടോപ്പാടം : തിരുവിഴാംകുന്ന് ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് നവീകരിച്ച ഓഫിസ്, വ യോജന വിശ്രമ കേന്ദ്രം, പാലിയേറ്റിവ് കെയര്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം വി.കെ.ശ്രീകണ്ടന്‍ എം.പി നിര്‍വഹിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. കിടപ്പുരോഗികള്‍ക്കുള്ള സഹായവിതരണോദ്ഘാടനം വില്‍ചെയര്‍ നല്‍കി എം.പിയും എം.എല്‍.എയും ചേര്‍ന്ന് നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠന്‍ വടശ്ശേരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പാറയില്‍ മുഹമ്മദാലി, ഫസീല സുഹൈല്‍, ഒ.ആയിഷ, ഒ.ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളിലെ സ്‌കൗ ട്ട് ആന്‍ഡ് ഗൈഡ്‌സ്, റെഡ്‌ക്രോസ്, നല്ലപാഠം സംഘടനകള്‍ ചേര്‍ന്ന് ഒരു കട്ടിലും എയര്‍ ബെഡ്ഡും ട്രസ്റ്റിന് കൈമാറി.
