കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ടൗണില്‍ ഗാന്ധിസ്മൃതി യാത്ര നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് പദ യാത്ര നയിച്ചു. വി.കെ.ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ജി.എം.യു.പി. സ്‌കൂളില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ച അധ്യാപക അവാര്‍ഡ് ജേതാവ് കെ.കെ.വിനോദ്കുമാറിനെ എം. പി ആദരിച്ചു. എം.ഇ.എസ് കല്ലടി കോളജിന് മുന്‍വശത്ത് നിന്നും ആരംഭിച്ച പദയാത്ര നെല്ലിപ്പുഴയില്‍ സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പി.ആര്‍.സുരേഷ്, കെ.ബാലകൃഷ്ണന്‍, ആലായന്‍ റഷീദ്, പ്രീത, സുഗുണകുമാരി എന്നിവര്‍ സംസാരിച്ചു.
