കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തില്‍ തിരികെ സ്‌കൂളിലേക്ക് കാംപെയിന്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അ ധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ അക്കര അബൂക്കര്‍ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍, മെമ്പര്‍മാരായ റുബീന ചേലക്കല്‍, കെ.ടി.അബ്ദുള്ള, ഒ. ഇര്‍ഷാദ്, സി.ഡി.എസ്. എ.ദീപ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ശ്രീരേഖ, കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.എം.സാദിഖ്, അസീസ് കോട്ടോപ്പാടം, എ.കുഞ്ഞയമു, സി.പി.ഷഫീഖ് എന്നിവര്‍ സംസാരിച്ചു. റിസോഴ്‌സ് പേഴ് സണ്‍മാരായ ദില്‍ഷാന, റോജ, അഖില, മുബഷിറ, പ്രസീദ, ഷഫീന, ഷഹാന, ഹംസീന സിസ്ബാന, പ്രിയ, രമ്യ തുടങ്ങിയവര്‍ ക്ലാസെടുത്തു. വാര്‍ഡുകളിലെ നാനൂറില്‍പരം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു.
