മണ്ണാര്‍ക്കാട് : തെങ്കര മെഴുകുംപാറ ഫന്റാസ്റ്റിക്ക് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബി ന്റെ രണ്ടാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. കലാകായിക മത്സര വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് ശ്രീജിത്ത് കൊങ്ങന്‍പറമ്പില്‍ അധ്യക്ഷനാ യി. വാര്‍ഡ് മെമ്പര്‍ സൗമ്യ സുധീഷ്, സെക്രട്ടറി സുഭാഷ് മുടുക്കയില്‍, ടി കെ ഹംസക്കു ട്ടി, നൗഷാദ് കൃഷ്ണ, വിനയന്‍ വലിയവീട്ടില്‍, ബിജു ഇഞ്ചപിള്ളില്‍, അരുണ്‍.പി.ബാബു, ശിവദാസന്‍ സ്രാമ്പിക്കല്‍, വിനേഷ് നീരേങ്ങില്‍ എന്നിവര്‍ സംസാരിച്ചു. പ്രദേശവാസി കളുടെ കലാകായിക മത്സരങ്ങളും ഗാനമേളയും നടന്നു.
