മണ്ണാര്‍ക്കാട് : ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി തെന്നാരി റൈന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും,ജീവനക്കാര്‍ക്കും പ്രഭാത ഭക്ഷ ണം നല്‍കി. ക്ലബ് പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ അരുണ്‍കുമാര്‍ പാല ക്കുറുശ്ശി, സുജിത് തൃക്കമ്പറ്റ, ഷൈലേഷ് അമ്പലത്ത്, അജയ് കൃഷ്ണ, രഞ്ജിത്ത് തെന്നാരി, മണികണ്ഠന്‍, പി.ടി.വിഷ്ണു, വിഷ്ണു തൃകമ്പറ്റ, ദൃശ്യ പയ്യുണ്ട, സന്തോഷ് തെന്നാരി, ടിജോ ജോസ്, അഭിത് കൃഷ്ണ,ജിഷ്ണു തെന്നാരി, ശ്രീക്കുട്ടന്‍ മഞ്ചാടിക്കല്‍, ജിത്തു മഞ്ചാടിക്കല്‍, അമല്‍ കൃഷ്ണ, അര്‍ജുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
