അഗളി: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് തല വിളംബര ജാഥയും സമ്മേളനവും നടത്തി. അട്ടപ്പാടി ഐ.ടി.ഡി.പി അങ്കണത്തില്‍ നിന്നും ആരംഭിച്ച വിളംബര ജാഥയില്‍ ഐ.ടി.ഡി.പിയുടെ കീഴിലുള്ള സ്ഥാപനങ്ങളി ലെ അധ്യാപകര്‍, വാര്‍ഡന്മാര്‍, ഹോസ്റ്റല്‍ ജീവനക്കാര്‍, സാമൂഹ്യ പഠനമുറികളിലെ ജീ വനക്കാര്‍, എസ്.ടി പ്രമോട്ടര്‍മാര്‍ തുടങ്ങി 300 ഓളം പേര്‍ പങ്കെടുത്തു.
അഗളി ഇ.എം.എസ് ഹാളില്‍ നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മാത്യു അധ്യക്ഷനായി. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് സമ്പൂര്‍ണ എ പ്ലസ് വാങ്ങിയ മുക്കാലി എം.ആര്‍.എസിലെ എം.ആര്‍ സത്യലക്ഷ്മി, ഷോളയൂര്‍ ജി.ടി.എച്ച്.എസിലെ പി. കോകില, എല്‍.എല്‍.ബി. ബിരുദം കരസ്ഥമാക്കിയ ധാന്യം ഊരിലെ ടി.ആര്‍ കനക എന്നിവരെ മൊമെന്റോ നല്‍കി അനുമോദിച്ചു. അഗളി പി. എം.എച്ച് ബോയ്‌സിലെ ആര്‍. അഖില്‍ രാജിന് ധീരതക്കുള്ള പ്രത്യേക അവാര്‍ഡും നല്‍കി. ഒക്ടോബര്‍ രണ്ടു മുതല്‍ 16 വരെ ഐ.ടി.ഡി. പിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ‘ഉയരാം ഒത്തൊരുമിച്ച്’ എന്ന ആശയത്തെ ആസ്പദമാക്കി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
ടി.ഇ.ഒമാരായ പ്രിന്‍സ് റഷീദ്, രാഹുല്‍, വത്സലകുമാരി, എം.ആര്‍.എസ് പ്രിന്‍സിപ്പാള്‍ പി.കെ ബിനോയി, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ വി.കെ. സുരേഷ് കുമാര്‍, വാര്‍ഡ ന്‍ എന്‍. മുഹമ്മദ്, മുക്കാലി എം.ആര്‍.എസ് സീനിയര്‍ സൂപ്രണ്ട് എം. കന്തസ്വാമി എന്നി വര്‍ സംസാരിച്ചു.
