പോഷന്‍ മാ 2023 നടന്നു
അലനല്ലൂര്‍: അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന അമൃതം പൊടിയിലും ചെറു ധാന്യങ്ങള്‍,പച്ചക്കറി എന്നിവയിലും വിവിധ പോഷകാഹാര വിഭവങ്ങള്‍ ഒരുക്കി അല നല്ലൂരില്‍ പോഷന്‍ മാ ശ്രദ്ധേയമായി. അലനല്ലൂര്‍ ഐ.സി.ഡി.എസിന് കീഴിലെ അങ്കണ വാടികള്‍ സംയുക്തമായാണ് പോഷകാഹാര പ്രദര്‍ശനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചത്. അമൃതം പൊടി ഉപയോഗിച്ച് ഉണ്ടാക്കിയ ബിസ്‌ക്കറ്റ്, കേക്ക്, കട്ലറ്റ്, വടകള്‍, പായസം, ഇലയട, ലഡു തുടങ്ങിയ വിഭവങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരു ന്നത്. ഈ വിഭവങ്ങള്‍ കൊണ്ടുള്ള പോഷക പൂക്കളവും മേളയില്‍ ആകര്‍ഷകമായി. അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രദര്‍ശനത്തിനുള്ള വിഭവങ്ങള്‍ തയ്യാറാക്കിയത്. അങ്കണവാടി വര്‍ക്കര്‍മാര്‍, രക്ഷിതാ ക്കള്‍ എന്നിവര്‍ക്കായി അലനല്ലൂര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാറി ന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസും നടന്നു. അലനല്ലൂര്‍ ഹെല്‍ത്ത് സെന്റ റില്‍ നടന്ന പരിപാടി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ഉദ്ഘാട നം ചെയ്തു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ അധ്യക്ഷയായ പരി പാടിയില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടു തൊടി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബുഷ്റ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. റംലത്ത്, എം.കെ. ബക്കര്‍, എം. ജീഷ, ബോക്ക് മെമ്പര്‍ സലീം, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ദീപ ഫ്രാന്‍സിസ്, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലത മുള്ളത്ത് പങ്കെടുത്തു.