കോട്ടോപ്പാടം : മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് സീനിയര്‍ ഗേള്‍സ് അണ്ടര്‍ 19 വിഭാഗം ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍ ജേതാക്കളായി.എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ നിലവിലുള്ള ജേതാ ക്കളായ എം.ആര്‍.എസ് അട്ടപ്പാടിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ടൂര്‍ണ മെന്റിലെ മികച്ച ഗോള്‍ കീപ്പറായി സ്‌കൂളിലെ സായ്‌ലക്ഷ്മിയെ തിരഞ്ഞെടുത്തു. ലെ സിന്‍,അശ്വതി,ദേവിക,ഷിബിന,സായ്‌ലക്ഷ്മി,സാഹില എന്നിവര്‍ ഉപജില്ലാ ടീമില്‍ ഇടം തേടി. സെമിയില്‍ ദേശബന്ധു എച്ച്.എസ്.എസ്സിനെയാണ് സ്‌കൂള്‍ ടീം പരാജയപ്പെടുത്തി യത്. ജേതാക്കളെയും പരിശീലകന്‍ കെ. പി.റിയാസ്,കായികാധ്യാപിക ഷിജി ജോര്‍ജ് എന്നിവരെയും സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു. മാനേജര്‍ റഷീദ് കല്ലടി, പ്രിന്‍സിപ്പാ ള്‍ എം.പി. സാദിഖ്,ഹെഡ്മാസ്റ്റര്‍ പി.ശ്രീധരന്‍,സീനിയര്‍ അസിസ്റ്റന്റ് ഹമീദ് കൊമ്പത്ത്, അണ്‍ എയ്ഡഡ് പ്രിന്‍സിപ്പാള്‍ കെ. സജ്‌ല,സ്റ്റാഫ് സെക്രട്ടറി ജോണ്‍ റിച്ചാര്‍ഡ് തുടങ്ങിയ വര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!