മണ്ണാര്‍ക്കാട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേരളത്തിലെ സഹ കരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്നാരോപിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിന്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ എം.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ പ്രസിഡന്റ് സന്തോഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ്.അജയകുമാര്‍, ജില്ലാ കമ്മിറ്റി അംഗം പി.ശ്രീനി വാസന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി പി.രഞ്ജിത്ത് സ്വാഗതവും ജോ. സെക്രട്ടറി ഷമീര്‍ നന്ദിയും പറഞ്ഞു. യൂണിയന്‍ ഭാരവാഹികളായ അഭിലാഷ്, സുരേഷ് ബാബു, സുധീഷ് കുമാര്‍, വിഷ്ണു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.