മണ്ണാര്‍ക്കാട്: ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ക്ഷേനിധി ഏര്‍പ്പെടുത്തണമെന്ന് ഹരിതകര്‍മ്മ സേന വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) മണ്ണാര്‍ക്കാട് ഏരിയ കണ് വെന്ഷന് ആവശ്യപ്പെട്ടു. തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും വേതനം കാലാനുസൃതമായി പരിഷ്കരിക്കണമെന്ന ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്വെന്ഷന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ടി.പി.മിനിമോള്‍ അധ്യക്ഷയായി. യൂണിയന് ജില്ലാ സെക്രട്ടറി എ.ഐ.സീനത്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോമോഹനന്‍, ഡി വിഷന്‍ സെക്രട്ടറി കെ.പി.മസൂദ്, ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട് തുടങ്ങി യവര്‍ സംസാരിച്ചു. കെ.എസ്.സുനേഷ് സ്വാഗതവും വി.വിബിത നന്ദിയും പറഞ്ഞു.