മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ കാലങ്ങളായി നേരിടുന്ന വാഹന പാര്‍ക്കിംങ് പ്രശ്നത്തിന് പരിഹാരം കാണാന്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഇറിഗേഷ ന്‍ വകുപ്പിന്റെ സ്ഥലം വിനിയോഗിക്കണമെന്ന് ആവശ്യമുയരുന്നു. കോടതിപ്പടി -ചങ്ങ ലീരി റോഡില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് ഭരണസിരാകേന്ദ്രം വാഹനങ്ങള്‍ നിര്‍ത്തിയി ടാന്‍ സ്ഥലമില്ലാതെ വീര്‍പ്പുമുട്ടുകയാണ്.
റവന്യു, എക്സൈസ്, മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങിയവ ഉള്‍പ്പടെ 13 ഓളം ഓഫിസു കളാണ് മിനിസിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. അമ്പത് സെന്റ് സ്ഥ ലത്താണ് കെട്ടിടവും വളപ്പും സ്ഥിതിചെയ്യുന്നത്. വിവിധ ഓഫിസുകളിലായി നൂറിലധി കം ജീവനക്കാര്‍ ജോലി ചെയ്യുന്നു. സ്വന്തം വാഹനത്തിലെത്തുന്ന ജീവനക്കാര്‍ നിരവധി യാണ്. പ്രധാന ഓഫിസുകളിലെ വലിയ വാഹനങ്ങള്‍ കെട്ടിട വളപ്പില്‍ നിര്‍ത്തിയിട്ടാല്‍ പിന്നെ കുറച്ച് ഇരുചക്രവാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാനുള്ള സ്ഥലമേ കാണൂ. നിര്‍ത്തി യിട്ട വാഹനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകാനായി എടുക്കണമെങ്കില്‍ പല വാ ഹനങ്ങളും മാറ്റിയിടേണ്ട അവസ്ഥയുമാണ്. എക്സൈസ് കേസുകളില്‍പ്പെട്ട ഏതാനം വാഹനങ്ങളും മിനിസിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടതിനാല്‍ സ്ഥലപരിമിതി രൂക്ഷമാക്കുന്നു.ഇത്തരം വാഹനങ്ങള്‍ക്ക് ചുറ്റും പുല്ലും കാടുമെല്ലാം വളര്‍ന്ന് നില്‍ക്കു ന്നുമുണ്ട്.
പ്രതിദിനം നൂറുകണക്കിന് ആളുകളാണ് താലൂക്ക് ആസ്ഥാനത്തേക്ക് വിവിധ ആവശ്യ ങ്ങള്‍ക്കായി എത്തുന്നത്. വാഹനങ്ങളിലെത്തുന്നവര്‍ പാതയോരത്തെ കടകളുടെ സമീ പത്തോ മറ്റോ ആണ് നിര്‍ത്തിയിടുക. ഇത് വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു ണ്ട്. വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ പോലുമെത്തുന്ന വാഹനങ്ങള്‍ സിവി ല്‍ സ്റ്റേഷന്‍ വളപ്പില്‍ സ്ഥലമില്ലെങ്കില്‍ പലപ്പോഴും പാതയോരത്ത് നിര്‍ത്തിയിടേണ്ടി വരും. സിവില്‍ സ്റ്റേഷനിലേക്കെത്തുന്ന വാഹനങ്ങള്‍ പാതയോരത്ത് നിര്‍ത്തിയിടുന്നത് കോടതിപ്പടി ചങ്ങലീരി റോഡില്‍ രൂക്ഷമായ ഗതാഗതകുരുക്കിനും ഇടയാക്കാറുണ്ട്. മിനി സിവില്‍ സ്റ്റേഷന്റെ പിറകുവശത്ത് ഇറിഗേഷേന്‍ വകുപ്പിന്റെ ഒരേക്കറോളം സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. ഏതാനം ക്വാര്‍ട്ടേഴ്സുകള്‍ മാത്രമാണ് ഇവിടെയുള്ള ത്. ഈ സ്ഥലം പാര്‍ക്കിംങിനായി വിനിയോഗിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. നാളു കളായുള്ള ഈ ആവശ്യം താലൂക്ക് വികസന സമിതി യോഗങ്ങളില്‍ ഉയര്‍ന്നിട്ടും നടപ ടിയുണ്ടാകുന്നില്ല.