മണ്ണാര്‍ക്കാട് : കോട്ടോപ്പാടത്ത് വീടിന് സമീപത്തെ കുളത്തില്‍ അകപ്പെട്ട സഹോദരിമാ രായ മൂന്ന് പേര്‍ മുങ്ങി മരിച്ചു. ഭീമനാട് അക്കര വീട്ടില്‍ റഷീദിന്റെ മക്കളായ നിഷീദ അസ്‌ന (26), റമീഷ ഷഹനാസ് (23), റിഷാന അല്‍താജ് (18) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ പത്തങ്ങത്തുള്ള പെരുങ്കുളത്തിലായിരുന്നു അപകടം. നി ഷീദയും റമീഷയും ഭര്‍തൃവീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് വിരു ന്നിനെത്തിയതായിരുന്നു. നിഷീദയുടെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (7), ഫാത്തിമ അ സ്‌ലഹ (4) എന്നിവര്‍ പെരുങ്കുളം കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തുണി അലക്കുന്ന തിനായി കൂടിയാണ് കുട്ടികള്‍ക്കൊപ്പം കുളത്തിലേക്കെത്തിയത്. കുളത്തിലിറങ്ങു ന്നതിനിടെ റിഷാന അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണു. രക്ഷിക്കാനായി ശ്രമിക്കു ന്നതിനിടെ മറ്റ് സഹോദരിമാരും കുളത്തില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ ഷഹ്‌സാദ് സമീപത്ത് റബര്‍ തോട്ടത്തില്‍ തൊഴിലാളികള്‍ക്കൊപ്പമായിരുന്ന മാതൃപിതാവ് റഷീ ദിനെ വിവരമറിയിച്ചു. ഇദ്ദേഹം ഓടിയെത്തി കുളത്തിലിറങ്ങിയെങ്കിലും അപകടം കണ്ട് സ്തബ്ധനായി പോവുകയായിരുന്നു. ഇതിനിടെ ഉമ്മ അസ്മയും സംഭവസ്ഥലത്തെത്തി. ഇവരുടെ നിലവിളി കേട്ട് സമീപവാസികളും തോട്ടത്തിലുണ്ടായിരുന്ന തൊഴിലാളിക ളും അതിഥിതൊഴിലാളികളും ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. വിവ രമറിയിച്ച പ്രകാരം അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. വെള്ളത്തില്‍ മുങ്ങിത്താണ മൂവരേയും കരയ്ക്കു കയറ്റി വട്ടമ്പലത്തെ മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, എസ്.ടി.യു ദേശീയ ജന റല്‍ സെക്രട്ടറി എം. റഹ്മത്തുള്ള,മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീ ര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, കോട്ടോപ്പാടം ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം, അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം, മുസ്ലിം ജില്ലാ പ്രസിഡന്റ് മരയ്ക്കാര്‍ മാരായമംഗംലം, ലീഗ് നേതാക്കളായ അഡ്വ.ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് അഷ്റഫ് എന്നിവരും നാട്ടുകാ രായ നിരവധി പേരും ആശുപത്രിയിലെത്തിയിരുന്നു. നാട്ടുകല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയി ലേക്ക് മാറ്റി. സഹോദരങ്ങള്‍: റഷീഖ അല്‍മാസ്, ഷമ്മാസ് അഷീഖ്. നിഷീദയുടെ ഭര്‍ത്താവ് ഷാഫി. റമീഷയുടെ ഭര്‍ത്താവ് റഹ്മാന്‍. മരിച്ചവരുടെ സംസ്‌കാരചടങ്ങുകള്‍ നാളെ ഉച്ചയ്ക്ക് ശേഷം നടക്കും. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ഭീമനാട് കുടും ബവീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നിഷീദയുടെ മൃതദേഹം ഭര്‍തൃഗൃഹമായ നാട്ടുകല്ലില്‍ എത്തിച്ച ശേഷം പാറമ്മല്‍ ജുമാമസ്ജിദിലും റമീഷ, റിഷാന എന്നിവരുടെ മൃതദേഹങ്ങള്‍ കോട്ടോപ്പാടം ജുമാമസ്ജിദിലും ഖബറടക്കും.