മണ്ണാര്‍ക്കാട്: പെരുങ്കുളത്തിന്റെ ആഴത്തില്‍ മുങ്ങിമരിച്ച സഹോദരിമാരുടെ വിയോ ഗം കോട്ടോപ്പാടം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പൊന്നുമക്കളുടെ ജീവന്‍ പെരുങ്കുളം കവ ര്‍ന്നെടുത്തതിന്റെ ആഘാതത്തില്‍ നെഞ്ചുതകര്‍ന്ന് സെറ്റിയില്‍ തലയും താഴ്ത്തിയി രിക്കുന്ന പിതാവ് റഷീദ് കണ്ടുനിന്നവരുടെ ഉള്ളില്‍ നോവായി പടര്‍ന്നു. അകത്തെ മുറി യില്‍ നിലയ്ക്കാത്ത തേങ്ങലായി ഉമ്മ അസ്മ. ഉള്ളുപിടഞ്ഞ് സഹോദരങ്ങളായ റഷീഖ യും ഷമ്മാസും. സങ്കടതീരത്ത് ബന്ധുക്കളും നാട്ടുകാരും. ഇന്നലെ ഉച്ചവരെ ചിരിയും കളിയും നിറഞ്ഞ നിന്ന അക്കരവീട് പൊടുന്നനെയാണ് കണ്ണീരില്‍ മുങ്ങിയത്.
റഷീദിനും അസ്മയ്ക്കും അഞ്ചുമക്കളാണ്. വിവാഹിതരായ മൂന്ന് മക്കളില്‍ നിഷീദയും റമീഷയും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിലേക്ക് വിരുന്നെത്തിയത്. ഓണത്തിന്റെ ആഘോഷം നാടെങ്ങും നിറഞ്ഞപ്പോള്‍ കുട്ടികളുടെ ചിരികളിയുമായി അക്കരവീട്ടിലും സന്തോഷ നിമിഷങ്ങളായിരുന്നു. ഉച്ചയോടെയാണ് കുട്ടികള്‍ കുളംകാണണമെന്ന് പറഞ്ഞത്. വീട്ടില്‍ നിന്നും അല്‍പ്പം മാറി തോട്ടങ്ങള്‍ക്ക് നടുവിലായാണ് ഒരേക്കറോളം വിസ്തൃതിയില്‍ പെരുങ്കുളം സ്ഥിതി ചെയ്യുന്നത്. അലക്കാ ന്‍ തുണിയുമായി റമീഷയും,റിഷാനയും, നിഷീദയും മക്കളായ മുഹമ്മദ് ഷഹ്സാദ്, ഫാത്തിമ അസ്ലഹയും കുളത്തിലേക്കെത്തി.
റിഷാന പടവില്‍ നിന്നും അബദ്ധത്തില്‍ താഴേക്ക് വീണതായാണ് പറയുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റ് സഹോദരിമാരും അപകടത്തില്‍പ്പെട്ടു.ഇത് കണ്ട് കരയില്‍ നില്‍ക്കുകയായിരുന്ന കുട്ടികള്‍ കരഞ്ഞ് നിലവിളിക്കുകയും സമീപത്തുണ്ടാ യിരുന്ന റഷീദിനെ അറിയിക്കുകയുമായിരുന്നു. അസ്മയും ഓടിയെത്തി. നിലവിളി കൂട്ടി. ഉടന്‍ സമീപത്തുണ്ടായിരുന്ന കോഴിഫാം നടത്തുന്ന കണക്കഞ്ചേരി ഉമ്മര്‍, അതി ഥി തൊഴിലാളി ജിത്തു എന്നിവര്‍ കുളത്തിലേക്ക് എടുത്തുചാടി. ഇതിന് പിന്നാലെ യു വാക്കള്‍ ഉള്‍പ്പടെയുള്ള സമീപവാസികള്‍ രക്ഷാപ്രവര്‍ത്തിനായി ഓടിയെത്തി. കുള ത്തില്‍ മുങ്ങിത്താണ സഹോദരിമാരെ കരയ്ക്ക് കയറ്റി. നാട്ടുകാര്‍ അറിയിച്ച പ്രകാരം ഡ്രൈവര്‍ അനീസ് ആംബുലന്‍സുമായി എത്തി അപകടത്തില്‍പ്പെട്ടവരെ വട്ടമ്പലം മദ ര്‍കെയര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് നാട്ടുകല്‍ സി.ഐ ഹബീബുള്ളയുടെ നേതൃത്വത്തിലുള്ള പൊലിസും സ്ഥലത്തെത്തി യിരുന്നു.