മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പത്തങ്ങത്ത് പെരുങ്കുളത്തില്‍ സഹോദരിമാരായ മൂന്ന് യുവ തികള്‍ മുങ്ങിമരിച്ചതറിഞ്ഞ് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലേക്ക് നാട്ടുകാരായ നിരവധി പേര്‍ എത്തി.
അലനല്ലൂരില്‍ മുസ്ലിം ലീഗിന്റെ മേഖല ക്യാപില്‍ പങ്കെടുക്കാനെത്തിയ പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയും ആശുപത്രിയിലെത്തി. ബന്ധുക്കളെ കണ്ടു. ആശ്വസി പ്പിച്ചു. വൈകിട്ട് ആറേ കാലോടെയാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലേക്ക് പി.കെ കുഞ്ഞാലിക്കുട്ടിയെത്തിയത്. ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ചു. കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നതായും ഞെട്ടലും മാന സിക പ്രയാസവും ഒരു നാടിനായാകെ ദു:ഖത്തിലാഴ്ത്തുന്ന സംഭവമാണെന്നും അദ്ദേ ഹം പറഞ്ഞു.
എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി എം.റഹ്മത്തുള്ള, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാര്‍ മാരായമംഗലം, ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ.സിദ്ദീഖ്, ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍, തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.