മണ്ണാര്‍ക്കാട്: സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോ ണ്‍ഫെഡറേഷന്‍ വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഒര്‍ഗനൈസേഷന്റെ സഹകര ണത്തോടെ അലനല്ലൂരിലെ 45 കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. കോണ്‍ഫഡറേഷന്റെ സാമൂഹിക സംരഭകത്വ വികസന പദ്ധതിയിലുള്‍പ്പെടുത്തി അമ്പത് ശതമാനം സാമ്പത്തിക സഹായത്തോടെയാണ് തയ്യല്‍ മെഷീന്‍ നല്‍കിയത്. കടമ്പഴിപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഐ.സി.ഡി.സി കര്‍ഷക കമ്പനിയായ സോഫ്പ്‌കോയാണ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് മുഹമ്മദ് ചെറൂട്ടി ഉദ്ഘാടനം ചെയ്തു. ഐ. സി.ഡി.സി സോഫ്പ്‌കോ ചെയര്‍മാന്‍ ചോലയില്‍ വാസുദേവന്‍ അധ്യക്ഷനായി. അലന ല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം പി.മുസ്തഫ, വി.എഫ്.പി.ഒ ചെയര്‍മാന്‍ കാസിം ആലായന്‍, സോഫ്പ്‌കോ വൈസ് ചെയര്‍മാന്‍ ഇ.കെ.അജിത്ത് പ്രസാദ്, വി.എഫ്.പി.ഒ ഭാരവാഹികളാ യ കരീം മാസ്റ്റര്‍, അരവിന്ദന്‍ ചൂരക്കാട്ടില്‍, ഷെരീഫ് പാലക്കണ്ണി, ഷാജി അക്കര, മുതുകു റ്റി അസീസ് മാസ്റ്റര്‍, അലനല്ലൂര്‍ പാലിയേറ്റീവ് ചെയര്‍മാന്‍ എസ്.കെ.ശശിപാല്‍ എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.സി സി.ഇഒ എ.ടി.ദീപ സ്വാഗതവും സോഫ്പ്‌കോ സി.ഇ.ഒ എന്‍. പി അഞ്ജലി നന്ദിയും പറഞ്ഞു.