മണ്ണാര്‍ക്കാട്: കാലവര്‍ഷക്കെടുതി നേരിടാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്നി ട്ടിറങ്ങണമെന്ന് മന്ത്രി എം ബി രാജേഷ് നിര്‍ദേശിച്ചു. മറ്റ് വകുപ്പുകളെയും സ്ഥാപനങ്ങ ളെയും വിവിധ വിഭാഗം ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും കൂട്ടിയിണക്കി പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍ കണം. സംസ്ഥാന സര്‍ക്കാരും ജില്ലാ കളക്ടര്‍മാരും ഉള്‍പ്പെടെ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ വിധ നടപടികളും സ്വീകരിക്കണം. അനിവാര്യമായ സാഹചര്യങ്ങളില്‍ പ്രകൃതി ദുര ന്തങ്ങളെ നേരിടാന്‍ ആവശ്യമായ പണം ചെലവഴിക്കാന്‍ അനുവാദം നല്‍കും. ദുരന്ത പ്രതിരോധ നിവാരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണ്. 2018,19 വര്‍ഷങ്ങളിലെ മഹാ പ്രളയത്തിന്റെ ദുരന്തങ്ങള്‍ നേരിടു ന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നെന്ന് മന്ത്രി പറഞ്ഞു.
ആവശ്യമായ ഇടങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിച്ച് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. ക്യാ മ്പുകളില്‍ ഭക്ഷണം, ആരോഗ്യ സംവിധാനം, പ്രാഥമിക സൗകര്യം, ഗതാഗത സൗകര്യം തുടങ്ങിയവയുണ്ടെന്ന് ഉറപ്പുവരുത്തണം. മഴക്കാലത്തിന്റെ ഭാഗമായി ഉണ്ടായേക്കാ വുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനും നേരിടുന്നതിനുമുള്ള പ്രവര്‍ത്തനം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഊര്‍ജിതമാക്കണം. മാലിന്യ സംസ്‌കരണ പ്രവര്‍ത്തന ങ്ങള്‍ ശക്തമാക്കേണ്ടത് പകര്‍ച്ച വ്യാധി പ്രതിരോധത്തിന് അനിവാര്യമാണ്. ദുരന്തനി വാരണ അതോറിറ്റിയുടെ അറിയിപ്പുകള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കണം. ജനപ്രതിനിധികള്‍ ഇതിന് നേതൃത്വം നല്‍കണം. അപകട സാധ്യതയുള്ള ബോര്‍ഡു കളും ഹോര്‍ഡിംഗുകളും ഉടന്‍ നീക്കം ചെയ്യണം. സന്നദ്ധ പ്രവര്‍ത്തകരെ വിവരങ്ങള്‍ അറിയിച്ച് സജ്ജരാക്കി നിര്‍ത്തണം.ഇത്തരം പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്ത് ജനങ്ങളുടെ ദുരിതത്തില്‍ അവരുടെ കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന തിന് എല്ലാ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും നേതൃത്വം നല്‍കണമെന്ന് മന്ത്രി പറഞ്ഞു.