അലനല്ലൂര്‍: എസ്.എസ്.എഫ് അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് വെള്ളി, ശനി ദിവസങ്ങളില്‍ അമ്പാഴക്കോട് വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളന ത്തില്‍ അറിയിച്ചു. ഉച്ചയ്ക്കു രണ്ടിന് പതാക ഉയര്‍ത്തും. വൈകുന്നേരം 7.30 ന് വൈ ദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാഫിസ് അബ്ബാസ് സഖാഫി, ജില്ലാ സെക്രട്ടറി നാസര്‍ അലനല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ എന്ന പ്രമേയത്തില്‍ നടക്കുന്ന സാംസ്‌കാരിക സംഗമം കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ ശശി ഉദ്ഘാടനം ചെയ്യും. കവി എം.ജീവേഷ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കൊല്‍കളത്തില്‍ പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരം നാലിന് സമാപന സമ്മേളനം സമസ്ത മുശാവറ അംഗം കെ.പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍. ജാഫര്‍ സാദിഖ് സന്ദേശ പ്രഭാഷണം നടത്തും. രണ്ട് ദിവസങ്ങളിലായി ആറ് സെക്ടറില്‍ നിന്നുള്ള 500 പ്രതിഭകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ 10 വേദികളിലായാണ് നടക്കുന്നത്. എസ്.എസ്.എഫ് ഡിവിഷന്‍ പ്രസിഡന്റ് ശഫീഖ് അഹ്‌സനി, ജനറല്‍ സെക്രട്ടറി അഡ്വ.മുഹമ്മദ് ശഫീഖ് സഖാഫി പാലോട്, സ്വാഗത സംഘം ചെയര്‍മാന്‍ കുഞ്ഞിക്കോയ അന്‍വരി, സംഘാടക സമിതി ചെയര്‍ മാന്‍ അമീന്‍ ഭീമനാട്, മുഹമ്മദ് ഫായിസ് സഖാഫി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തി ല്‍ പങ്കെടുത്തു.