കാഞ്ഞിരപ്പുഴ: കനത്ത മഴയില്‍ ഇരുമ്പകച്ചോലയില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ റോ ഡിന് കുറുകെ വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു.ഏഴ് വൈദ്യുതി തൂണുകളും തകര്‍ന്നു. പലഭാഗങ്ങളിലും മരക്കൊമ്പുകള്‍ വീണ് വൈദ്യുതി ലൈനുകള്‍ക്ക് കേടു പാടു പറ്റി. ശിരുവാണി മേഖലയില്‍ 11 കെവിയുടെ മൂന്ന് പോസ്റ്റുകളും പൂഞ്ചോല, പാങ്ങോട്, അക്കിയംപാടം, വെള്ളത്തോട്, വാക്കോടന്‍ എന്നിവടങ്ങളില്‍ നാലു പോ സ്റ്റുകളും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് ഇരുമ്പകച്ചോല പോസ്റ്റ് ഓഫിസിന് സമീപത്തെ പാതയോരത്തെ ട്രാന്‍സ്‌ഫോര്‍മറും വൈദ്യുതി തൂണുകളുമാണ് നിലംപതിച്ചത്. ഇതേ തുടര്‍ന്ന് ഗതാഗതവും തടസ്സപ്പെട്ടു. സമീപത്തെ ആദിവാസി കോളനി അടക്കമുള്ള പ്രദേശത്തെ നൂറിലേറെ കുടുംബങ്ങള്‍ വൈദ്യുതി യില്ലാതെ ബുദ്ധിമുട്ടി. വിവമറിയിച്ച പ്രകാരം കെ.എസ്.ഇ.ബി ജീവനക്കാര്‍ സ്ഥലത്തെ ത്തി. റോഡിലെ തടസ്സം നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. പുതിയ പോസ്റ്റുകള്‍ സ്ഥാപി ച്ചു. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വൈകിയും തുടരുകയാണ്.