മണ്ണാര്‍ക്കാട്: വനമഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് വന വികസന ഏജന്‍സിയും തൊടുകാപ്പുകുന്ന് വനസംരക്ഷണ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന തൊടുകാപ്പുകുന്ന് മേള നാളെ നടക്കും. വനോല്‍പ്പന്നങ്ങളുടെ പ്രദര്‍ ശനവും വില്‍പ്പനയുമുണ്ടാകും. തൊടുകാപ്പുകുന്ന് ഇക്കോ ടൂറിസം സെന്ററില്‍ രാവി ലെ എട്ടു മണിക്ക് ഈസ്‌റ്റേണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ.വിജയാനന്ദന്‍ മേള ഉദ്ഘാടനം ചെയ്യും. പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ മുഖ്യാതിഥിയായിരിക്കും. അട്ടപ്പാടി വനമേഖല യില്‍ നിന്നും ശേഖരിച്ച തേന്‍ മുക്കാലിയിലെ തേന്‍ സംസ്‌കരണ യൂനിറ്റില്‍ വച്ച് സം സ്‌കരിച്ച മല്ലിശ്വര വിഡിവികെയുടെ അട്ടപ്പാടി തേനും കേരളത്തിലെ വനംവകുപ്പി ന്റെ വിവിധ വനവികസന ഏജന്‍സികളില്‍ നിന്നും ശേഖരിച്ച വ്യത്യസ്ത രുചിയോടു കൂടിയ തേനുകളും വില്‍പ്പനക്കുണ്ടാകും.വനവാസികളായ ഗോത്രവിഭാഗക്കാര്‍ വന ത്തില്‍ നിന്നും ശേഖരിക്കുന്ന തടിയിതര വിഭവങ്ങള്‍ വനംവകുപ്പിന്റെ മേല്‍നോട്ടത്തി ല്‍ സംസ്‌കരിച്ച വിവിധ വനോല്‍പ്പന്നങ്ങളും ലഭ്യമാകും.വിവിധതരം ധാന്യങ്ങളുടെ പ്രദര്‍ശനവും വിപണനവും സജ്ജീകരിച്ചിട്ടുണ്ട്.വനാശ്രിത സമൂഹങ്ങളുടെ പരമ്പരാഗത അറിവുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷ്യഉല്‍ന്നങ്ങളും മേളയിലുണ്ട്.കേരളത്തില്‍ പങ്കാളിത്ത വനപരിപാലന പദ്ധതിക്ക് തുടക്കം കുറിച്ച് 25 വര്‍ഷം പൂര്‍ത്തിയാകുന്ന വേ ളയില്‍ പങ്കാളിത്ത വനപരിപാലന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത് വനംവകുപ്പ് അധികൃതര്‍ അറിയി ച്ചു. ഇതിന്റെ ഭാഗമായി കൂടിയാണ് മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിക്ക് കീഴിലുള്ള അട്ടപ്പാടി മേഖലയിലെ ആദിവാസി വനസംരക്ഷണ സമിതികള്‍ മുഖാന്തിരം ശേഖരിച്ച വിവിധ വനോല്‍പന്നങ്ങളുടേയും ധാന്യങ്ങളുടേയും പ്രദര്‍ശനവും വിപണനവും കലാ സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് മേള നടക്കുന്നത്.